ജോസ് ചന്ദനപ്പള്ളി
2000 ഫെബ്രുവരി 4-ന് ലോകമെമ്പാടുമുള്ള ഒട്ടേറെ കാന്‍സര്‍ ചികിത്സകരും സാമൂഹികസംഘടനകളും ചേര്‍ന്ന് ഒരു കൂട്ടായ്മ ഉണ്ടാക്കിയതിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണിന്ന്. കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയും ഇന്റര്‍ നാഷണല്‍ യൂണിയന്‍ എഗെയ്ന്‍സ്റ്റ് കാന്‍സര്‍ എന്ന സംഘടനയും ഇതിന് പൂര്‍ണ്ണമായ പിന്തുണ പ്രഖ്യാപിച്ചു. കാന്‍സറിനെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ മാധ്യമങ്ങളുടെ സഹായം തേടുകയായിരുന്നു ആദ്യലക്ഷ്യം. കുട്ടികളുടെ ആരോഗ്യപരമായ ജീവിതചര്യകളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് അറിവു പകര്‍ന്നു രേഗങ്ങള്‍ക്കുകാലേകൂട്ടി പ്രതിരോധം ഒരുക്കുക, വിവിധ സംഘടനകളുടെ പിന്തുണയോടെ പരിപാടികള്‍ നടത്തി അവയില്‍നിന്ന് ലഭ്യമാകുന്ന പണം കാന്‍സര്‍ ചികിത്സയ്ക്കും പ്രതിരോധത്തിനും ഗവേഷണങ്ങള്‍ക്കുമായി ചെലവഴിക്കുക, കാന്‍സറിനെ കുറിച്ച് അറിവുപകരുന്ന ലഘുലേഖകളും മറ്റും പൊതുജനങ്ങള്‍ക്ക് വിതരണംചെയ്യുക എന്നിവയായിരുന്നു മറ്റു ലക്ഷ്യങ്ങള്‍.
ഇന്ന് മനുഷ്യന് ഏറ്റവും ഭീക്ഷണിയുയര്‍ത്തുന്ന രോഗങ്ങളിലൊന്നാണ് അര്‍ബുദം അഥവാ കാന്‍സര്‍ (രമിരലൃ). മനുഷ്യശരീരത്തെ ഏതാണ്ട് 250 തരം കാന്‍സറുകള്‍ ബാധിക്കാമെന്നാണ് ശാസ്ത്രീയമായ കണ്ടെത്തല്‍. ശരീരകോശങ്ങളുടെ അസ്വാഭാവികവും അനിയന്ത്രിതവും ഉദ്ദേശ്യരഹിതവുമായ വളര്‍ച്ചയാണ് കാന്‍സര്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലോകത്ത് എട്ടരക്കോടി മനുഷ്യര്‍ ഈ രോഗംമൂലം മരിച്ചതായാണ് കണക്ക്, ഇന്ന് ലോകത്തില്‍ സംഭവിക്കുന്ന മരണങ്ങളില്‍ 13 ശതമാനവും അര്‍ബുദം കാരണമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം 76 ലക്ഷംപേര്‍ ആഗോളതലത്തില്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നു. അതില്‍ 15ലക്ഷത്തോളം പേരും രോഗം വരാതെസൂക്ഷിക്കുകയോ സമയബന്ധിതമായ ചികിത്സകൊണ്ട് രോഗം പൂര്‍ണ്ണമായി ചികിത്സിച്ച് മാറ്റോനോ തയ്യാറായിരുന്നുവെങ്കില്‍ രോഗികളുടെ എണ്ണം ഗണ്യമായി കുറയുമായിരുന്നു. അടുത്ത ഭാവിയിലും ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവഹാനിക്കു കാരണം കാന്‍സര്‍ ആയിരിക്കുമെന്നാണ് പുതിയ പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരളത്തില്‍ യുവജനങ്ങളില്‍ 2014 വര്‍ഷത്തില്‍ ഉണ്ടായിരുന്ന 11% കാന്‍സര്‍ നിരക്ക് 2015 ആയപ്പോഴേക്കും 22% ആയി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഔദേ്യാഗികകണക്ക്.
ഇന്ത്യയില്‍ പ്രതിവര്‍ഷം ഏഴുലക്ഷംപേര്‍ കാന്‍സര്‍മൂലം മരിക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ 30 ശതമാനവും വായിലുള്ള (ഓറല്‍) കാന്‍സറാണ്. അതാകട്ടെ നേരത്തെ രോഗനിര്‍ണ്ണയം നടത്തി ചികിത്സിച്ച് മാറ്റാവുന്നതാണ്. ഇന്ത്യയുടെ ഏതാണ്ട് ഇരട്ടി കാന്‍സര്‍രോഗ നിരക്കുള്ള യൂറോപ്പിലും അമേരിക്കയിലും അതിജീവനനിരക്ക് കൂടുതലാണ്. ഇന്ത്യയില്‍ കാന്‍സര്‍ രോഗം നിര്‍ണ്ണയിച്ചശേഷം അഞ്ചുവര്‍ഷമോ അതിലേറെയോ ജീവിച്ചിരിക്കുന്നവര്‍ 30 ശതമാനത്തിന് താഴെയാണെങ്കില്‍ സമ്പന്ന രാജ്യങ്ങളില്‍ അത് 60 ശതമാനമാണ്. നേരത്തേയുള്ള രോഗനിര്‍ണ്ണയവും മികച്ച ചികിത്സാ സൗകര്യവുംകൊണ്ടാണ് അവര്‍ ആയുസ്സ് നീട്ടിയെടുക്കുന്നത്.
ഇന്ത്യയില്‍ കാന്‍സര്‍ ബാധിച്ച് ഓരോ ദിവസവും 1300ലേറെ പേര്‍ മരിക്കുന്നതായാണ് ഔദേ്യാഗികകണക്ക്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം വിവരങ്ങളനുസരിച്ച് 2012-നും 2014-നും ഇടയില്‍ കാന്‍സര്‍ മരണങ്ങള്‍ രാജ്യത്ത് 6 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 2014-ല്‍ 4,91,598 പേരാണ് ഈ രോഗം പിടിപെട്ടുമരിച്ചത്. ഹൃദ്രോഗം കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം പേര്‍ മരിക്കുന്നത് കാന്‍സര്‍ ബാധിച്ചാണ്. പുരുഷ•ാരെ ഏറ്റവുമധികം ബാധിക്കുന്നത് വായിലെ കാന്‍സറാണ്. സ്ത്രീകളെ സ്തനാര്‍ബുദവും. കൂടാതെ പുരുഷ•ാരില്‍ വായ, അന്നനാള, ശ്വാസകേശ കാന്‍സറും വര്‍ദ്ധിച്ചുവരുന്നു. തൈറോയ്ഡ്, മലാശയ കാന്‍സര്‍ ബാധിതരുടെ എണ്ണംപെരുകുന്നു. പുകയില ഉപയോഗം കാന്‍സറിന് കാരണമാകുമെന്ന് 1761-ല്‍ തന്നെ ജോണ്‍ഹില്‍ (ഖീവി ഒശഹഹ) എന്ന ഗവേഷകന്‍ കണ്ടെത്തിയിരുന്നു. എങ്കിലും സംശയലേശമെന്യേ തെളിയിക്കപ്പെട്ടത് 1950-ലാണ്. ഇംഗ്ലണ്ടിലെ ഡോക്ടര്‍മാരായ റിച്ചാര്‍ഡ് ഡോളും സര്‍ ഓസ്റ്റിന്‍ ബ്രാഡ്‌ഫോര്‍ഡ് ഹില്ലും (ഞശരവമൃറ ഉീഹഹ മിറ ടശൃ അൗേെശി ആൃമറളീൃറ ഒശഹഹ) ശ്വാസകേശ കാന്‍സറിന് പുകവലി കാരണമാകുന്നുവെന്ന് അസന്നിഗ്ധമായി തെളിയിച്ചു. പുകവലിക്കുന്നവരുമായി സഹവസിക്കുന്നവര്‍ക്ക് (നിഷ്‌ക്രിയ പുകവലി) ശ്വാസകേശത്തിലെയും തൊണ്ടയിലെയും കാന്‍സറിന് കാരണമാകാമെന്ന് ജപ്പാന്‍കാരനായ ഹിരയാമ (ഒശൃമ്യമാമ) 1981-ല്‍ തെളിയിച്ചു. വായിലെ കാന്‍സറിന് പ്രധാന കാരണം പുകവലി, മദ്യപാനം, തമ്പാക്ക് എന്നിവയുടെ ഉപയോഗമാണ്. പാന്‍പരാഗ്‌പോലുള്ള ലഹരിവസ്തുക്കളില്‍ ഗ്ലാസ്തരികള്‍ പൊടിച്ചുചേര്‍ത്തിട്ടുണ്ടാവും. ഇത് വായിലെ ചെറിയ രക്തനാളികളില്‍ മുറിവുണ്ടാക്കുകയും അതിലൂടെ പെട്ടെന്ന് രക്തത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് വളരെയേറെ അപകടകരമാണ്.
ആഹാരക്രമത്തിലെ വൈവിധ്യം, കീടനാശിനികള്‍ തളിച്ച പച്ചക്കറികളുടെ ഉപയോഗം, അപകടകരമായ വികിരണമേല്‍ക്കല്‍, ജീവിതശൈലിയിലെ മാറ്റം ആദിയായവ കാന്‍സറിനുള്ള സാധ്യത കൂട്ടുകയാണ്. ഡിഡിറ്റി തുടങ്ങിയ കീടനാശിനികള്‍ പ്രാണികളെ കൊല്ലാനും മറ്റും വീടുകളില്‍ ഉപയോഗിക്കുന്നതും വളരെ അപകടകരമാണ്. കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന എന്‍ഡോസള്‍ഫാനും മറ്റു കീടനാശിനികളും കാന്‍സര്‍ രോഗകാരികളാണ്. അക്കാരണത്താല്‍തന്നെ, പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുമ്പോള്‍ എപ്പോഴും നന്നായി കഴുകിയെടുത്ത് ഉപയോഗിക്കുക. വേണ്ടത്ര പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാതിരിക്കുന്നത് ആമാശയ കാന്‍സറിനുള്ള സാധ്യത കൂട്ടിയേക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
പുകയില കഴിഞ്ഞാല്‍ കാന്‍സറുകള്‍ക്ക് പ്രധാനകാരണമാകുന്നത്
• മൃഗക്കൊഴുപ്പ് ധാരാളം അടങ്ങിയ ആഹാരം അധികമായി കഴിക്കുന്നവരില്‍ വന്‍കുടല്‍, അണ്ഡാശയം, പ്രോസ്റ്റേറ്റ് ഗ്രന്ഥി, സ്തനം എന്നീ ശരീരഭാഗങ്ങളില്‍ അര്‍ബുദം കൂടുതലായികണ്ടുവരുന്നു.
• വറുക്കുന്നതിനും പൊരിക്കുന്നതിനും ഉപയോഗിക്കുന്ന ഒരേ എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും മീനും ഇറച്ചിയും കരിയുന്നതുവരെ മൂപ്പിച്ച് വറുക്കുന്നതും കാന്‍സറിലേയ്ക്കുള്ള വഴിതുറക്കുന്നു. പൊരിച്ചതും വറുത്തതുമായ ഭക്ഷണസാധനങ്ങള്‍ കുറയ്ക്കുക.
• ഭക്ഷ്യവസ്തുക്കളിലും ബേക്കറിസാധനങ്ങളിലും ചേര്‍ക്കുന്ന നിറങ്ങള്‍ മൂത്രാശയ കാന്‍സറിന് കാരണമാകുന്നു.
• ഉപ്പിലുണക്കിയോ, പുകച്ചോ കേടുകൂടാതെ സൂക്ഷിക്കുന്ന മത്സ്യവും മാംസവും കൂടുതല്‍ കഴിക്കുന്നത് ആമാശയ അര്‍ബുദത്തിന് കാരണമാകുന്നു. ഉപ്പിലിട്ടത്, അച്ചാര്‍, മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
• ശരിയായ രീതിയില്‍ സൂക്ഷിച്ചുവയ്ക്കാത്ത പയര്‍വര്‍ഗ്ഗങ്ങള്‍, കപ്പലണ്ടി മുതലായവയില്‍ വളരുന്ന പൂപ്പലുകളില്‍ ഉല്പാദിപ്പിക്കുന്ന അഫ്‌ളാടോക്‌സിന്‍ (അളഹമീേഃശി) കരളിലെ കാന്‍സറിന് കാരണമാകുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യനെ ബാധിക്കുന്ന 75 ശതമാനത്തോളം കാന്‍സറുകളുടെയും കാരണങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവയില്‍ പലതും ജീവിത രീതിയിലൂടെ കുറയ്ക്കാനോ ഒഴിവാക്കാനോ കഴിയുന്നവയാണ്. ആഹാരശൈലി, പരിസ്ഥിതി മലിനീകരണം, വ്യവസായശാലകളില്‍നിന്നു തള്ളപ്പെടുന്ന രാസവസ്തുക്കള്‍ തുടങ്ങിയവ നിയന്ത്രിച്ചാല്‍തന്നെ ഈ മാരകരോഗത്തിന്റെ പിടിയില്‍നിന്ന് ഒരു പരിധിവരെ രക്ഷനേടാം. ഓര്‍മ്മിക്കുക മുന്‍കരുതലുകള്‍ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. ഭക്ഷണത്തെ കുറിച്ചുള്ള ജാഗ്രത നേരത്തെയുള്ള രേഗനിര്‍ണ്ണയത്തിന് സഹായിക്കും – സ്ത്രീകള്‍ സ്തനങ്ങളില്‍ മുഴകണ്ടാല്‍ ജാഗ്രതകാണിക്കണം. സ്തനങ്ങളില്‍ കാണപ്പെടുന്ന അസ്വാഭാവികമായ എന്തുമാറ്റവും – നീരോ തടിപ്പോ മുഴയോ സ്രവങ്ങളോ ആകൃതിമാറ്റമോ- എന്തായാലും ഉടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം.
തൊലിപ്പുറത്തുണ്ടാകുന്ന കാന്‍സറിന് ഒരു പ്രധാനകാരണം സൂര്യപ്രകാശത്തിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളാണ്. തണല്‍ മരങ്ങളില്ലാതാകുന്നതും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പെരുകുന്നതും സൂര്യകിരണങ്ങളില്‍ നിന്നുള്ള റേഡിയേഷന്‍തോത് വര്‍ദ്ധിപ്പിക്കുന്നു. റോന്‍ജന്‍(ഞീിഴേലി) എക്‌സ്‌റേ കണ്ടുപിടിച്ച് ആറുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ അമിതമായ എക്‌സ്‌റേ പ്രസരണം കാന്‍സര്‍ ഉണ്ടാക്കും എന്ന് കണ്ടെത്തിയിരുന്നു. കാന്‍സറിന് കാരണമായ ഒരു വസ്തുവാണ് ആസ്ബസ്റ്റോസ.് ഇതുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ കൂടുതലായി കാണുന്ന ഒരു തരം ശ്വാസകോശ കാന്‍സറാണ് മെസോതെലിയോമ (ങലീെവേലഹശീാമ). മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനും കാന്‍സറിന് കാരണമാകാം. ചില വൈറസുകളും കാന്‍സറിന് കാരണമാകുന്നു.
കേരളീയ ഭക്ഷണം കാന്‍സര്‍ തടയും : ”തൂശനിലയിട്ട് പത്തിനം കറികളും കൂട്ടി ഊണികഴിക്കുന്ന” മലയാളിക്ക് കാന്‍സര്‍ തടയുന്നതിന് ശേഷിയുള്ളവരത്രേ………….! എരിശേരിയും അവിയലും പലവിധ പുഴുക്കുകളും പുട്ടും കടലയുമെല്ലാം ഒന്നാംതരം കാന്‍സര്‍ വിരുദ്ധ ഭക്ഷണങ്ങളാണ്. കേരള ത്തില്‍ അതാതു കാലത്തുണ്ടാകുന്ന ചക്കപ്പഴം, പപ്പായ, വിഷംതീണ്ടാത്ത മാങ്ങ, മറ്റു പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും കാന്‍സറിനെ തടയുന്നവയാണ്. നമ്മുടെ ആഹാരശീലങ്ങളില്‍ വന്ന മാറ്റമാണ് കാന്‍സറുകള്‍ക്ക് പ്രധാനകാരണമാകുന്നത്.
എനിക്കു കാന്‍സറുണ്ടോ? : താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ഒരാള്‍ക്കുണ്ടെങ്കില്‍ അത് കാന്‍സറാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇവ കാന്‍സറിന്റെ ലക്ഷണങ്ങളാവണമെന്നു നിര്‍ബന്ധമില്ല. ഡോക്ടറെ കണ്ട് ചികിത്സതേടി രണ്ടാഴ്ചയ്ക്കു ശേഷവും ഈ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്.
ങ്ക ഉണങ്ങാത്ത വ്രണങ്ങള്‍ (പ്രതേ്യകിച്ച് വായില്‍) ങ്ക വായ്ക്കുള്ളില്‍ കാണപ്പെടുന്ന വെളുത്ത പാട ങ്ക തുടര്‍ച്ചയായ ശബ്ദമടപ്പും ചുമയും, പുകവലിക്കാരില്‍ ഈ ലക്ഷണം കൂടുതലായി കാണാം ങ്ക ശരീരത്തിലെ മറുക്, കാക്കപ്പുള്ളി, അരിമ്പാറ എന്നിവയുടെ വലിപ്പം, ആകൃതി, നിറം എന്നിവയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ ങ്ക ചുമയ്ക്കുമ്പോള്‍ രക്തം വരുക ങ്ക മലമൂത്ര വിസര്‍ജ്ജനത്തിലുണ്ടാവുന്ന അസാധാരണമായ മാറ്റങ്ങള്‍, മൂത്രത്തിലോ മലത്തിലോ രക്തം, പഴുപ്പ് എന്നിവയുടെ സാന്നിധ്യം. മലമൂത്ര വിസര്‍ജ്ജന സമയത്ത് വലിയ വേദന അനുഭവപ്പെടുക. ങ്ക സ്ത്രീകളില്‍ ശാരീരിക ബന്ധത്തിനുശേഷമുണ്ടാവുന്ന രക്തസ്രാവം, മാസമുറനിലച്ച സ്ത്രീകളില്‍ പിന്നീടുണ്ടാവുന്ന രക്തസ്രാവം ങ്ക മാസമുറ സമയത്തല്ലാതെ വരുന്ന അസാധാരണമായ രക്തസ്രാവം. ങ്ക സ്തനങ്ങളില്‍ നിന്ന് അസാധാരാണമായ സ്രവങ്ങളോ രക്തസ്രാവമോ ഉണ്ടാകുന്നത്. ങ്ക അടിക്കടിയുണ്ടാവുന്ന ദഹനക്കേട്, ഭക്ഷണം ഇറക്കുമ്പോഴുണ്ടാവുന്ന വേദന, ആഹാരമിറക്കാന്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുക. ങ്ക ശരീരഭാരം അമിതമായികുറയുക, വിട്ടുമാറാത്ത ക്ഷീണം, ശരിയായ പോഷകാഹാരം കഴിച്ചിട്ടും വിട്ടുമാറാത്ത വിളര്‍ച്ചയും രക്തക്കുറവും അനുഭവപ്പെടുക.
കേരളത്തില്‍ അടുത്തകാലത്തായി കാന്‍സര്‍രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ഇതിനെതിരെ പോരാടാന്‍ പ്രാപ്തരായ ലക്ഷക്കണക്കിന് വരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍, 25000 ലേറെ വരുന്ന ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കാന്‍സറിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഇന്ന് കേരളത്തില്‍ ഒരു ആരോഗ്യ വിപ്ലവത്തിന് നാന്ദികുറിച്ചിരിക്കുകയാണ്. അതോടൊപ്പം കേരളത്തിലെ പഞ്ചായത്തുകളിലെങ്ങുമുള്ള സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു. 2008-ല്‍ സര്‍ക്കാര്‍ ഇന്ത്യയിലാദ്യമായി പാലിയേറ്റീവ് കെയര്‍ നയം നടപ്പിലാക്കിയത് വലിയൊരു മാറ്റമാണ് കേരളത്തിലെ ഗ്രാമങ്ങളിലുണ്ടാക്കിയത്. സാന്ത്വനപരിചരണം എല്ലാ പഞ്ചായത്തുകള്‍ക്കും അനിവാര്യപദ്ധതിയാണ്. അതായത് ഗ്രാമപഞ്ചായത്തുകളുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം വേണമെങ്കില്‍ സാന്ത്വനപരിചരണത്തിനുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയിരിക്കണം. കാന്‍സര്‍ ചികിത്സ അഥവാ പരിരക്ഷയുടെ കാര്യത്തില്‍ നാലുഘട്ടങ്ങളിലൂടെയുള്ള കൂട്ടായ പ്രവര്‍ത്തനമാണിന്ന് അനിവാര്യം. കാന്‍സര്‍ പ്രതിരോധം, ആദ്യഘട്ടത്തില്‍ തന്നെയുള്ള രോഗനിര്‍ണ്ണയം, വിവിധ ചികിത്സാശാഖകളില്‍ വൈദഗ്ധ്യമുള്ളവര്‍ സംഘടിതമായി നല്‍കുന്ന സമഗ്രചികിത്സ, ചികിത്സ കഴിഞ്ഞവരുടെ പുനരധിവാസം എന്നിവയാണ് നാലുഘട്ടങ്ങള്‍. ഒപ്പം കേരളക്കരയില്‍ കാന്‍സര്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ കൂട്ടായ്മയും സഹകരണവും ഉറപ്പുവര#ുന്ന കാന്‍സര്‍കെയര്‍ കണ്‍സോര്‍ഷ്യവും ഇവിടെ അനിവാര്യമാണ്.
(പട്ടം സെന്റ് മേരീസ് റ്റി.റ്റി.ഐ. മുന്‍ പ്രിന്‍സിപ്പലും,
ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍സ് അസ്സോസിയേഷന്‍
മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് ലേഖകന്‍)
Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…








