ന്യൂഡല്‍ഹി: ഫൈവ്‌സ് ഹോക്കി ഏഷ്യാ കപ്പില്‍ പാകിസ്താനെ തോല്‍പ്പിച്ച് മിന്നും വിജയം കരസ്ഥമാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.’രാജ്യത്തെ കായിക താരങ്ങളുടെ ‘അചഞ്ചലമായ അര്‍പ്പണബോധത്തിന്റെ തെളിവാണ് ഈ വിജയമെന്നും കിരീടം കരസ്ഥമാക്കിയ താരങ്ങളെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.നമ്മുടെ കായിക താരങ്ങളുടെ ധീരതയും നിശ്ചയദാര്‍ഢ്യവും നമ്മുടെ രാജ്യത്തെ പ്രചോദിപ്പിക്കുകയാണ്. ഈ വിജയത്തോടെ അടുത്ത വര്‍ഷം ഒമാനില്‍ നടക്കുന്ന ഫൈവ്സ് ഹോക്കി ലോകകപ്പിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.ഫൈവ്‌സ് ഹോക്കി ഏഷ്യാ കപ്പിലെ വിജയികള്‍ക്ക് അമിത് ഷായും ട്വിറ്ററിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ കായിക പ്രതിഭകള്‍ക്ക് ശോഭനമായ ഭാവിയുണ്ടെന്ന വിശ്വാസം അവര്‍ തന്നെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. അടുത്ത വര്‍ഷം ഒമാനില്‍ നടക്കുന്ന ഫൈവ്‌സ് ഹോക്കി ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കട്ടെയെന്ന് ആശംസകള്‍ നേരുന്നു’ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
സലാലയില്‍ നടന്ന ഫൈനലില്‍ പാകിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. സലാല സുല്‍ത്താന്‍ ഖാബുസ് സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും നാല് ഗോളുകള്‍ വീതം നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. ഷൂട്ടൗട്ടില്‍ 20 നായിരുന്നു ഇന്ത്യയുടെ ജയം. ഫൈനലിന്റെ രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുമമ്പോള്‍ 2-3ന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇന്ത്യയും പാകിസ്താനും ഫൈനലിലെത്തിയതോടെ അടുത്ത വര്‍ഷം മസ്‌ക്കറ്റില്‍ നടക്കുന്ന ഫൈവ്സ് ഹോക്കി ലോകകപ്പില്‍ ഇരു ടീമുകളും നേരിട്ട് യോഗ്യത നേടി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…