Kerala Pranamam

ഫ്രഞ്ച് കോടീശ്വരനും പാര്‍ലമെന്റ് അംഗവുമായ ഒലിവര്‍ ദസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

പാരീസ്: ഫ്രാന്‍സിലെ ശതകോടീശ്വരനും ഫ്രഞ്ച് എം പിയുമായ ഒലിവിയര്‍ ദസോ (69) ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. റാഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനിയായ ദസോ ഏവിയേഷന്റെ ഉടമ കൂടിയാണ് ഒലിവിയര്‍ ദസോ. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഒലിവിയര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ പൈലറ്റും സംഭവസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടുവെന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്.അവധിക്കാലം ആഘോഷിക്കാന്‍ വടക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ നോര്‍മോണ്ടിയില്‍ എത്തിയതായിരുന്നു ഒലിവിയര്‍. ലോകത്തെ ശതകോടീശ്വരന്മാരില്‍ ഒരാള്‍കൂടിയാണ് അദ്ദേഹം. പ്രശസ്ത വ്യവസായി സെര്‍ജെ ദസോയുടെ മകനുമാണ്.ഒലിവിയറിന്റെ മരണത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അനുശോചനം അറിയിച്ചു. ഒലിവിയര്‍ ഫ്രഞ്ചിനെ വളരെ അധികം സ്‌നേഹിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ മരണം ഫ്രാന്‍സിന് വലിയ നഷ്ടമാണെന്നും ഇമ്മാനുവല്‍ മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. 2002 ലാണ് ഒലിവിയര്‍ ദസോ ഫ്രാന്‍സിന്റെ നാഷണല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്