പട്‌ന : ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച സീറ്റുകളെ പോലും മറികടന്ന് എന്‍ഡിഎയുടെ തേരോട്ടം. ബിജെപിയും ജെഡിയുവും മിന്നും പ്രകടനം തുടരുമ്പോള്‍ എന്‍ഡിഎ സഖ്യം 194 സീറ്റിലാണ് മുന്നിലുള്ളത്. പ്രതിപക്ഷ ഇന്ത്യാ സഖ്യം വെറും 44 സീറ്റില്‍ മാത്രമാണ് മുന്നില്‍. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും പ്രകടനത്തില്‍ പാടെ പിന്നിലായി. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തെങ്ങും എന്‍ഡിഎ വിജയാഹ്ലാദത്തിനുള്ള ഒരുക്കം പ്രവര്‍ത്തകര്‍ തുടങ്ങി. എന്‍ഡിഎയില്‍ 86 സീറ്റുകളില്‍ ബിജെപിയും 78 സീറ്റുകളില്‍ ജെഡിയുവുമാണ് മുന്നിലുള്ളത്. പ്രതിപക്ഷത്താവട്ടെ, ആര്‍ജെഡി 31 സീറ്റിലും കോണ്‍ഗ്രസ് വെറും 5 സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു. ഇന്ത്യാ സഖ്യത്തിലെ ഇടതുകക്ഷികളില്‍ സിപിഐഎംഎല്‍ 6 സീറ്റില്‍ മുന്നിലുണ്ട്. എന്‍ഡിഎക്കൊപ്പമുള്ള ചിരാഗ് പാസ്വാന്റെ എല്‍ജെപി 21 സീറ്റില്‍ മുന്നിട്ടുനിന്ന് മികച്ച പ്രകടനം നടത്തുകയാണ്. സിപിഎമ്മിനും സിപിഐക്കും ഓരോ സീറ്റ് വീതമാണുള്ളത്. ജന്‍ സുരാജ് പാര്‍ട്ടി മത്സരിച്ച ഇടങ്ങളിലെല്ലാം പിന്നിലായി. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91% എന്ന റെക്കോര്‍ഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനും എന്‍ഡിഎക്കും ഭരണത്തുടര്‍ച്ചയാണ് എക്‌സിറ്റ് പോളുകളെല്ലാം പ്രവചിച്ചത്.
Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…







