Kerala Pranamam

ബീഹാറിലെ അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാനൊരുങ്ങി ആര്‍ജെഡി

ബീഹാറിലെ അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങി ആര്‍ജെഡി. യുവാക്കളുടെ ആശങ്ക പരിഹരിച്ചില്ലെങ്കില്‍, സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്ന് ആര്‍ജെഡി പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി അലോക് കുമാര്‍ മേത്ത പറഞ്ഞു.സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ ആസൂത്രിതമല്ലെന്നും അലോക് മേത്ത കൂട്ടിച്ചേര്‍ത്തു.ബീഹാറില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍ജെഡിയെന്ന ബിജെപിയുടെ ആരോപണങ്ങളെ പാര്‍ട്ടി സ്ഥാപക നേതാവ് അലോക് കുമാര്‍ മേത്ത തള്ളി. ജനസംഖ്യയുടെ 60%വും യുവാക്കള്‍ ഉള്ള സംസ്ഥാനമാണ് ബീഹാര്‍. ഭാവിയെ ബാധിക്കുന്ന വിഷയത്തില്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ സ്വഭാവികമാണ്. പ്രതിഷേധം ആസൂത്രിതമല്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളുടെ വീടിനു നേരെ ആക്രമണം ഉണ്ടായത് സ്വാഭാവികമാണ്. എങ്കിലും പ്രതിഷേധം നിയന്ത്രിക്കാന്‍ പൊലീസിന് കഴിയുമായിരുന്നു. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ആര്‍ജെഡിക്ക് താല്പര്യമില്ല. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍, ആര്‍ജെഡി സമത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്നും അലോക് മേത്ത പറഞ്ഞു. ഡല്‍ഹിയിലുള്ള തേജസ്വി യാദവ് നാളെ മടങ്ങിയെത്തിയാലുടന്‍ ആര്‍ജെഡി ഗവര്‍ണറെ കാണും. തുടര്‍ന്ന് പ്രതിഷേധങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം.