Kerala Pranamam

ബ്രെഡിനുള്ളില്‍ MDMA കടത്ത്; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ പിടിയില്‍

 

 

 

തിരുവനന്തപുരം കാട്ടാക്കട ആമച്ചലില്‍ വീട്ടില്‍ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേര്‍ കസ്റ്റഡിയില്‍. ആമച്ചല്‍ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു എംഡിഎംഎ.
ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്. ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്നും ബ്രെഡ് പാക്കറ്റ് വാങ്ങി അതിലാണ് എംഡിഎംഎ കടത്തിയത്. ഇപ്പോഴും വീട്ടില്‍ പരിശോധന നടക്കുന്നു. സംഘത്തില്‍ ഒരാള്‍ കൂടിയുണ്ട് അയാള്‍ക്കായി അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.