Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം: ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തല്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തില്‍…
രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്
തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെപിസിസി പ്രസിസന്റിനും യുവതി പരാതി അയച്ചതായാണ് വിവരം. ബെംഗളൂരുവില്‍ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിലാണ് പെണ്കുട്ടിയുടെ പരാതി. നേരത്തെ, ഇതുമായി ബന്ധപ്പെട്ട് പെണ്കുട്ടിയില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാല്‍ നിയമനടപടിക്ക് തയ്യാറല്ലെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു.…
കിണത്തുകടവിനടുത്തുള്ള ഗ്രാമങ്ങളില്‍ കന്നുകാലി ആരോഗ്യത്തെക്കുറിച്ച് അമൃത അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണം നടത്തി
കോയമ്പത്തൂര്‍: നമ്പര്‍ 10 മുത്തൂര്‍ പഞ്ചായത്തിലെ നാലാം വര്‍ഷ RAWE പ്രോഗ്രാമിന്റെ ഭാഗമായി അമൃത സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥികള്‍ കന്നുകാലികളെയും മൃഗസംരക്ഷണത്തെയും കുറിച്ചുള്ള പ്രദര്‍ശനം നടത്തി. ശുദ്ധമായ പാല്‍ ഉല്‍പാദനത്തെക്കുറിച്ചുള്ള അവബോധം, സൈലേജ് തയ്യാറാക്കല്‍, വാക്സിനേഷന്‍ ഷെഡ്യൂള്‍, കാലിഫോര്‍ണിയ മാസ്റ്റിസ്റ്റിസ് ടെസ്റ്റ് ഉപയോഗിച്ച് മാസ്റ്റിറ്റിസ് രോഗനിര്‍ണയത്തിന്റെ തത്സമയ പ്രദര്‍ശനം തുടങ്ങിയ വിഷയങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.നമ്പര്‍ 10 മുത്തൂര്‍ ഗ്രാമത്തിലെ ഡയറി കര്‍ഷകര്‍ക്ക് ഈ പരിപാടി പ്രയോജനകരമാണെന്ന് തെളിഞ്ഞു,…
ദേശീയ ബാസ്‌കറ്റ് ബോള്‍ താരം ഹാര്‍ദ്ദിക്ക് പോള്‍ തകര്‍ന്ന് ദാരുണമായി മരിച്ചു
ഹരിയാന: ഹരിയാനയിലെ റോത്തക്കില്‍ ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞു വീണതിനെത്തുടര്‍ന്ന് ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവായ 16 വയസ്സുകാരന്‍ ഹാര്‍ദ്ദിക്ക് ദാരുണമായി മരണപ്പെട്ടു. ബാസ്‌കറ്റ് ചെയ്ത ശേഷം പോളില്‍ തൂങ്ങിയപ്പോഴാണ് ഇരുമ്പ് പോള്‍ തകര്‍ന്ന് നെഞ്ചില്‍ വീണത്. സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ ദാരുണ സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ കായിക മത്സരങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിടുകയും മുഖ്യമന്ത്രി അന്വേഷണത്തിന് ഉറപ്പുനല്‍കുകയും ചെയ്തു.…
മൃതദേഹത്തിനരികിലിരുന്ന് ഉറങ്ങി വീട്ടുടമസ്ഥന്‍
കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ ലൈംഗിക തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വീട്ടുടമ ജോര്‍ജ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണ്. ഇന്നലെ രാത്രിയാണ് ജോര്‍ജ് സ്ത്രീയെ വീട്ടിലെത്തിച്ചത്. വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല. പണത്തെച്ചൊല്ലി ഇരുവരും തര്‍ക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന ജോര്‍ജ് മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശരീരം കയറില്‍കെട്ടി റോഡില്‍ തള്ളാനായിരുന്നു പദ്ധതി. മദ്യപിച്ച് അവശനായതിനാല്‍ ഇതിനു കഴിഞ്ഞില്ല. മൃതദേഹത്തിന്…
എ. പത്മകുമാര്‍ അറസ്റ്റില്‍
തിരുവനന്തപുരം :ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വ്യാഴാഴ്ച രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ ഹാജരായതിന് പിന്നാലെയാണ് അറസ്റ്റ്. പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ നല്‍കിയത് പത്മകുമാറാണെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍, കൂടാതെ ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും സൂചനയുണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായ മുരാരി ബാബു, എന്‍. വാസു ഉള്‍പ്പെടെയുള്ള പ്രതികളുടെ…
നിയമസഭാ ബില്ലുകള്‍: ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിക്കാനാവില്ല – സുപ്രീം കോടതി
ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും തീരുമാനമെടുക്കാന്‍ ഒരു നിശ്ചിത സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളിക്കളഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഭരണഘടനയുടെ143(1)പ്രകാരം നല്‍കിയ റഫറന്‍സിലാണ് വിധി. ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും, ഇത് ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണെന്നും കോടതി നിരീക്ഷിച്ചു. ഗവര്‍ണറുടെ വിവേചനാധികാരം പരിമിതപ്പെടുത്തുന്നത് ഉചിതമല്ലെങ്കിലും, ഈ അധികാരം അനിയന്ത്രിതമല്ല. ബില്‍ ഒന്നുകില്‍ ഒപ്പുവയ്ക്കുക, അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയയ്ക്കുക, അല്ലെങ്കില്‍ നിയമസഭയ്ക്ക് തിരിച്ചയയ്ക്കുക…
ഇടുക്കിയില്‍ ഞെട്ടിക്കുന്ന ദുരന്തം: സ്‌കൂള്‍ മുറ്റത്ത് 4 വയസ്സുകാരിയെ ബസ് കയറി മരിച്ചു
ഇടുക്കി: ചെറുതോണിയിലെ വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ദാരുണമായ അപകടം. സ്‌കൂള്‍ മുറ്റത്ത് വെച്ച് മറ്റൊരു സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഹെയ്‌സല്‍ ബെന്‍ (4) മരിച്ചു.സംഭവം നടന്നത് ഇപ്രകാരമാണ്: ഒരു ബസ്സില്‍ വന്നിറങ്ങിയ ശേഷം ക്ലാസിലേക്ക് പോകാനായി ബസിന്റെ പിന്നിലൂടെ നടക്കുകയായിരുന്ന ഹെയ്‌സലിനെ, അതേ സമയം പിന്നോട്ട് വന്ന മറ്റൊരു സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു. ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടന്‍തന്നെ മെഡിക്കല്‍…
ബിഹാറില്‍ എന്‍ഡിഎ തേരോട്ടം, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
പട്‌ന : ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച സീറ്റുകളെ പോലും മറികടന്ന് എന്‍ഡിഎയുടെ തേരോട്ടം. ബിജെപിയും ജെഡിയുവും മിന്നും പ്രകടനം തുടരുമ്പോള്‍ എന്‍ഡിഎ സഖ്യം 194 സീറ്റിലാണ് മുന്നിലുള്ളത്. പ്രതിപക്ഷ ഇന്ത്യാ സഖ്യം വെറും 44 സീറ്റില്‍ മാത്രമാണ് മുന്നില്‍. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും പ്രകടനത്തില്‍ പാടെ പിന്നിലായി. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തെങ്ങും എന്‍ഡിഎ വിജയാഹ്ലാദത്തിനുള്ള ഒരുക്കം പ്രവര്‍ത്തകര്‍ തുടങ്ങി.…
ബിഹാറില്‍ എന്‍ഡിഎയ്ക്ക് ‘മഹാ’വിജയം പട്‌ന : മഖാനയുടെ നാടായ ബിഹാറില്‍ താമര വീണ്ടും വിരിയുമെന്ന സൂചനകള്‍ നല്‍കി ആദ്യഫലസൂചനകള്‍. വോട്ടുചോരി അടക്കമുള്ള ഇന്ത്യാ സഖ്യത്തിന്റെ പ്രചാരണം വിലപ്പോയില്ല. സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്തു. എന്‍ഡിഎ 161 സീറ്റുകളില്‍ മുന്നേറുന്നു. 61 സീറ്റുകളില്‍ ഇന്ത്യാ സഖ്യവും. എന്‍ഡിഎ സഖ്യത്തിലെ ജെഡിയു വലിയ ഒറ്റക്കക്ഷിയായി 74 സീറ്റുകളില്‍ മുന്നേറുന്നു. ബിജെപി 72 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ആര്‍ജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചു നില്‍ക്കുന്നത്. കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. ഇന്ത്യാ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി മുകേഷ് സാഹ്നിക്കും പാര്‍ട്ടിക്കും തിരിച്ചടി നേരിട്ടു. എന്‍ഡിഎയുടെ ഭാഗമായ ചിരാഗ് പാസ്വാനും നേട്ടമുണ്ടാക്കാനായില്ല. ഇന്ത്യാ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി മുകേഷ് സാഹ്നിക്കും പാര്‍ട്ടിക്കും തിരിച്ചടി നേരിടുകയാണ്. എന്‍ഡിഎയുടെ ഭാഗമായ ചിരാഗ് പാസ്വാനും നേട്ടമുണ്ടാക്കാനായില്ല. .
പട്‌ന : മഖാനയുടെ നാടായ ബിഹാറില്‍ താമര വീണ്ടും വിരിയുമെന്ന സൂചനകള്‍ നല്‍കി ആദ്യഫലസൂചനകള്‍. വോട്ടുചോരി അടക്കമുള്ള ഇന്ത്യാ സഖ്യത്തിന്റെ പ്രചാരണം വിലപ്പോയില്ല. സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്തു. എന്‍ഡിഎ 161 സീറ്റുകളില്‍ മുന്നേറുന്നു. 61 സീറ്റുകളില്‍ ഇന്ത്യാ സഖ്യവും. എന്‍ഡിഎ സഖ്യത്തിലെ ജെഡിയു വലിയ ഒറ്റക്കക്ഷിയായി 74 സീറ്റുകളില്‍ മുന്നേറുന്നു. ബിജെപി 72 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ആര്‍ജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചു നില്‍ക്കുന്നത്.…











