
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. റെഗുലേറ്ററി വകുപ്പുകള്‍ പലപ്പോഴും ജനവിരുദ്ധമാകുന്നുവെന്നും സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണെന്നും കേരളത്തിലെ ഭരണസംവിധാനത്തെ വിമര്‍ശിച്ച് ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.
രാജ്യത്തെ താരതമ്യേന കാര്യക്ഷമവും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഭരണയന്ത്രമാണ് കേരത്തിന്റേതെങ്കിലും അതിന് നിരവധി പോരായ്മകളുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. ”പഠന കോണ്‍ഗ്രസുകളും ഭരണ പരിഷ്‌കാരവും: ഒരവലോകനം” എന്ന ലേഖനത്തിലായിരുന്നു വിമര്‍ശനം. കേരളത്തിന്റെ ഭരണസംവിധാനത്തിനുള്ള പോരായ്മകളുടെ തെളിവുകളിലൊന്നായി അനിശ്ചിതമായി നീണ്ടുപോകുന്ന പദ്ധതികളെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. വന്‍കിട പ്രൊജക്ടുകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ലെന്നും വിമര്‍ശിക്കുന്നു. സേവനമേഖലയിലെ രണ്ടാംതലമുറ പ്രശനങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. പൊതുമേഖലയെയും പൊതുസംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വിജയിക്കണമെങ്കില്‍ ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയര്‍ത്തിയേ തീരൂ. നിയോ ലിബറല്‍ സര്‍ക്കാര്‍ ഭരണയന്ത്രത്തിനു ബദലായി ഒരു ജനകീയ ഭരണയന്ത്രത്തിനു രൂപം നല്‍കാന്‍ കഴിയണമെന്നും നിരീക്ഷിക്കുന്നു. ഭരണയന്ത്രം തുരുമ്ബിച്ചതും വേണ്ടത്ര ജന സൗഹാര്‍ദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടാകാനും കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കാലോചിതമായി നടത്താത്ത പരിഷ്‌കരണങ്ങളാണ്. ഭരണപരിഷ്‌കരണവുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ ഇത്തരം പരിശ്രമങ്ങള്‍ ഓരോ ഘട്ടത്തിലും സ്വീകരിച്ചിരുന്നു എന്നും വലതുപക്ഷ സര്‍ക്കാരുകള്‍ അതിനെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാന്‍ തയ്യാറായിരുന്നില്ല എന്നും കാണാനാകുമെന്നും ലേഖനത്തില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…









