വാഷിങ്ടണ്‍: ഭര്‍ത്താവ് ജീവനോടെ കുഴിച്ചുമൂടിയ സ്ത്രീയുടെ ജീവന്‍ രക്ഷിച്ച് ആപ്പിള്‍ വാച്ച്. യങ് സൂക്ക് എന്ന 42-കാരിയെയായിരുന്നു ഭര്‍ത്താവ് ചേ ക്യോങ് മാരകമായി പരിക്കേല്‍പ്പിച്ച് ടേപ്പ് ഉപയോഗിച്ച് ബന്ധിയാക്കി കുഴിച്ചുമൂടിയത്.ഡെയ്ലിമെയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ആപ്പിള്‍ വാച്ച് ഇല്ലായിരുന്നെങ്കില്‍ യുവതി രക്ഷപ്പെടില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.വാഷിങ്ടണിലുള്ള സീയാറ്റില്‍ ഒക്ടോബര്‍ 16നാണ് സംഭവം നടന്നത്. വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുകയാണ് ഇരുവരും. സാമ്ബത്തിക ഇടപാടുകളേച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വാക്കേറ്റമായിരുന്നു. തന്റെ സമ്ബാദ്യത്തില്‍ നിന്ന് ഒരു പങ്ക് നല്‍കുന്നതിനെക്കാള്‍ നല്ലത് നിന്നെ കൊല്ലുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ഭര്‍ത്താവ് ചേ ക്യോങ് കൊലപാതക ശ്രമം നടത്തിയതെന്ന് സൂക്ക് ആരോപിച്ചു.ഭാര്യയെ മര്‍ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത ചേ ക്യോങ് അവരെ ടേപ്പ് കൊണ്ട് ചുറ്റി ബന്ധിയാക്കി വാഹനത്തില്‍ കടത്തിക്കൊണ്ടുപോയാണ് കുഴിച്ചുമൂടിയത്. അയല്‍വാസിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പൊലീസ് വാഹനം കണ്ടെത്തിയത്. മര്‍ദിക്കുന്നതിനിടെ തന്നെ സൂക്ക് ആപ്പിള്‍ വാച്ച് ഉപയോഗിച്ച് 911 എന്ന എമര്‍ജന്‍സി നമ്ബറില്‍ വിളിച്ചിരുന്നു. മകള്‍ക്ക് സന്ദേശമയക്കുകയും ചെയ്തു. ഇത് കണ്ട ഭര്‍ത്താവ് വാച്ച് ചുറ്റിക ഉപയോഗിച്ച് തകര്‍ത്തു.യുവതിയെ കുഴിയിലേക്ക് തള്ളിയിട്ടതിന് ശേഷം ഭര്‍ത്തവ് ഒരു മരത്തടിയും കൂടെയിട്ടിരുന്നു. അതാണ് സൂക്കിന് രക്ഷയായത്. ശരീരത്തിലേക്ക് നീക്കിയിട്ട മണ്ണിലേറെയും മരത്തടിയില്‍ തട്ടി ചിതറുകയായിരുന്നു. ആ സമയം കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടിയ ടേപ്പില്‍ നിന്ന് രക്ഷനേടാന്‍ യുവതിക്ക് സാധിച്ചു. ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം ശരീരമാസകലം ചുറ്റിയ ടേപ്പ് മുഴുവന്‍ നീക്കം ചെയ്ത് അവര്‍ കുഴിമാടത്തില്‍ നിന്ന് പുറത്തുകടക്കുകയായിരുന്നു. പൊലീസെത്തിയപ്പോള്‍ ‘എന്റെ ഭര്‍ത്താവ് എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു’ എന്ന് യുവതി നിലവിളിക്കുകയായിരുന്നു. വളരെ മോശമായ അവസ്ഥയിലായിരുന്ന സൂക്കിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…