പിറവം: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോച്ചേരിത്താഴം കുന്നുമ്ബുറത്ത് ബാബു എന്ന ബാഹുലേയന്റെ ഭാര്യ ശാന്ത (56) യാണ് വെട്ടേറ്റു മരിച്ചത്. കൃത്യത്തിനു ശേഷം അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞ ബാഹുലേയ (60) നെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഒരുമിച്ച് ഉറങ്ങിയ ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കി. വ്യാഴാഴ്ച രാത്രി പതിവുപോലെ ഉറങ്ങാന്‍ കിടന്ന പ്രതി പല തവണ എഴുന്നേറ്റ് ലൈറ്റിടുകയും കിടപ്പുമുറിയില്‍നിന്നു പുറത്തേക്കു പോകുകയും ചെയ്തു. അപ്പോഴൊന്നും ഭാര്യ എഴുന്നേറ്റില്ല. ഭാര്യ നല്ല ഉറക്കമാണെന്ന് മനസ്സിലാക്കിയ ബാബു തലയിണയ്ക്കടിയില്‍ കരുതിവെച്ചിരുന്ന വാക്കത്തി എടുത്ത് വെട്ടുകയായിരുന്നു. കഴുത്തിന് മൂന്നു വെട്ടേറ്റ ശാന്ത തത്ക്ഷണം മരിച്ചു. സംഭവം നടക്കുമ്‌ബോള്‍ വീടിന്റെ മുകളിലത്തെ നിലയിലെ മുറിയില്‍ ബാബുവിന്റെ അമ്മയും അമ്മയെ പരിചരിക്കുന്ന ഹോംനഴ്സും ബാബുവിന്റെ രണ്ടാമത്തെ മകന്‍ ബ്രിജിത്തും ഉറങ്ങുന്നുണ്ടായിരുന്നു. എന്നാല്‍, അവരാരും സംഭവം അറിഞ്ഞില്ല. കൃത്യത്തിനു ശേഷം സ്‌കൂട്ടറില്‍ പുറത്തേക്കു പോയ ബാബു തിരിച്ചെത്തി അയല്‍വീട്ടിലെത്തി വിളിച്ചുണര്‍ത്തി താന്‍ ഭാര്യയെ വെട്ടിക്കൊന്നുവെന്ന് പറയുകയായിരുന്നു. അയല്‍വീട്ടിലെത്തി പോലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്ബര്‍ തിരക്കിയ ബാബു, അവരോട് സ്റ്റേഷനില്‍ വിളിച്ച് തന്റെ ഫോണ്‍ നമ്ബര്‍ കൊടുക്കാന്‍ പറഞ്ഞു. രാത്രികാല പട്രോളിങ്ങിലായിരുന്ന എ.എസ്.ഐ. പി.വി. ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി പ്രതിയെ വിളിച്ചു വരുത്തി കസ്റ്റഡിയിലെടുത്തു. വെട്ടാന്‍ ഉപയോഗിച്ച വാക്കത്തിയും പ്രതി പോലീസിന് കൈമാറി. സംശയവും അതേ തുടര്‍ന്നുള്ള കുടുംബ വഴക്കുമാണ് അരുംകൊലയില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പരിശോധനകള്‍ക്കായി കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ശനിയാഴ്ച 2-ന് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…