ഭീഷ്മപര്‍വം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. ധീരന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മമ്മൂട്ടി നായകനായെത്തിയ ഭീഷ്മപര്‍വത്തിന്റെ എഴുത്തുകാരിലൊരാളായിരുന്നു ദേവദത്ത്.വികൃതി, ജാന്‍എമന്‍, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ആരാണ് നായകനെന്ന് പ്രഖ്യാപിച്ചിട്ടില്ല.ഭ്രമയുഗത്തിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകന് ഹരികൃഷ്ണന് ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹകന്.അതേസമയം ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ദേവദത്ത് ഷാജിയാണ്.നേരത്തെ ഉണ്ണികൃഷ്ണന് ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനാവുകയെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ എഴുത്തും ചര്‍ച്ചകളും പുരോഗമിക്കുന്നതേയുള്ളുവെന്നും ചിത്രത്തിലെ നായകനുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ദേവദത്ത് ഷാജി തന്നെ വ്യക്തമാക്കിയിരുന്നു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…










