മണ്ണെടുക്കുന്നതിനിടയില്‍ വിഷ്ണുവിഗ്രഹം കണ്ടെത്തി

കക്കോടി: കിഴക്കുംമുറി കാവു കുളങ്ങര അയ്യപ്പക്ഷേത്രത്തിനു സമീപ പ്രദേശത്ത് മണ്ണെടുക്കുന്നതിനിടയില്‍ വിഷ്ണുവിഗ്രഹം കണ്ടെത്തി.ലോട്ടറി വില്‍പ്പന തൊഴിലാളിയായ പറയരുകുന്നത്ത് ചന്ദ്രന്‍ പുതിയ വീടിന്റെ തറ നിര്‍മ്മിക്കുന്നതിനിടയിലാണ് മണ്ണിനടിയില്‍ നിന്നു വിഷ്ണു വിഗ്രഹം കണ്ടെടുത്തത്. നൂറ്റാണ്ടുകള്‍ പഴക്കം തോന്നിക്കുന്ന വിഷ്ണുവിഗ്രഹമാണ് മണ്ണിനടിയില്‍ നിന്നു കണ്ടു കിട്ടിയത്. തുടര്‍ന്ന് നുറുകണക്കിനാളുകളാണ് വിഗ്രഹം കാണാന്‍ ഇവിടെയെത്തുന്നത്. ബന്ധപ്പെട്ട ആര്‍ക്കിയോളജി വിദഗ്ധര്‍ എത്തി പരിശോധന നടത്തിയാലെ കാലപ്പഴക്കം കൃത്യമായി കണക്കാക്കാനാവുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…