Kerala Pranamam

മതഭേദമില്ലാതെ കര്‍ഷകര്‍ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടമാണ് മലബാര്‍ സമരം -കാനം

 

മലപ്പുറം: സാമൂഹിക മാറ്റത്തിനുവേണ്ടി മതഭേദമില്ലാതെ കര്‍ഷകര്‍ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടമാണ് മലബാര്‍ സമരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.മലപ്പുറത്ത് മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷിക ഭാഗമായി സി.പി.ഐ ജില്ല കൗണ്‍സില്‍ സംഘടിപ്പിച്ച ‘ഉണര്‍ന്നിരിക്കാം മതേതര ഇന്ത്യക്കായി’ ജാഗ്രത കാമ്ബയിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമരത്തെ പരാജയപ്പെടുത്താനും അടിച്ചമര്‍ത്താനും ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച തന്ത്രം നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം സംഘ്പരിവാര്‍ നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പുറത്തെടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി.പി. സുനീര്‍, പി. സുബ്രഹ്മണ്യന്‍, എം.എ. സജീന്ദ്രന്‍, എ.പി. അഹമ്മദ്, ഇ. സൈതലവി, അജിത് കൊളാടി തുടങ്ങിയവര്‍ സംസാരിച്ചു.