രാജ്യവ്യാപകമായി എന്‍ ഐ എ റെയ്ഡ്. പരിശോധന നടക്കുന്നത് എട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ്.അന്വേഷണം നടക്കുന്നത് മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ടാണെന്നാണ് റിപ്പോര്‍ട്ട്.അസം, ത്രിപുര, പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ഹരിയാന, പുതുച്ചേരി, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പിന്നീട് റെയ്ഡുകളുടെ വിശദാംശങ്ങള്‍ അറിയിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഇന്ത്യയില്‍ ശ്രീലങ്കന്‍ പൗരന്മാരെ അനധികൃതമായി താമസിപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഫെഡറല്‍ ഏജന്‍സി തമിഴ്നാട്ടില്‍ നിന്നുള്ള മൊഹമ്മദ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ ഇന്നത്തെ റെയ്ഡിന് ഈ കേസുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.