തിരുവനന്തപുരം: നവകേരളസദസ്സിന്റെ ഭാഗമായി കേരളസര്‍ക്കാര്‍ സഞ്ചരിക്കാന്‍ പോകുന്ന ബസ് യാത്ര ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യയാത്രയായിരിക്കുമെന്ന് പരിഹസിച്ച് ബിജെപി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സാധാരണ കെഎസ്ആര്‍ടിസി ബസില്‍ നടത്തുന്നത് നേതാക്കളുടെ അന്ത്യയാത്രയാണെന്നും ഇതിലൂടെ നടക്കാന്‍ പോകുന്നത് പിണറായി സര്‍ക്കാരിന്റെ അന്ത്യയാത്രാണെന്നും പറഞ്ഞു.നവ കേരള യാത്രയ്ക്ക് ഒരു കോടിയിലധികം രൂപ മുടക്കി ബസ് വാങ്ങുന്നത് ധൂര്‍ത്താണെന്നും തെരഞ്ഞെടുപ്പിന് കാശ് പിരിക്കാന്‍ വേണ്ടി നടത്തുന്ന പരിപാടിയാണ് നവകേരളാ സദസ്സെന്നും പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന യാത്ര ഒരു പ്രഹസനമാണ്. കോടികള്‍ ചെലവഴിച്ച് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണമാണ്. ഇതിന്റെ മറവില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പിന് കാശ് പിരിക്കാനുള്ള ഉദ്ദേശമാണ്.
ഓരോ മണ്ഡലത്തിലും 3-4 കോടി വരെ പിരിക്കാനുള്ള ലക്ഷ്യമാണ് ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തിരിക്കുന്നതെന്നും പറഞ്ഞു. നെല്‍കര്‍ഷകര്‍ക്ക് കുടിശ്ശിക കൊടുക്കാനുണ്ട്, തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതം മുടങ്ങി. സ്‌കൂളുകളിലെ ഉച്ചക്കഞ്ഞിയും അംഗന്‍വാടികളിലെ പോഷന്‍ അഭിയാനും മുടങ്ങിയിരിക്കുകയാണ്. ലൈഫ് മിഷന്‍ അപേക്ഷകരെ കാണാന്‍ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും ചോദിച്ചു. ഇതുപോലുള്ള നൂറ് നൂറ് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ടെന്നും പറഞ്ഞു.ഏത് നിലയ്ക്ക് നോക്കിയാലും നവകേരള യാത്ര ഒരുപാഴ് യാത്രയാണ്. ജനങ്ങള്‍ക്ക് ദുരിതം മാത്രമാണ് ഈ യാത്ര കൊണ്ട് ഉണ്ടാകാന്‍ പോകുന്നത്. ഈ യാത്രകൊണ്ട് ജനങ്ങള്‍ക്ക് ദുരിതം മാത്രമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അത് നടത്തുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും പറഞ്ഞു. ഇത്രയും ജനദ്രോഹപരമായ സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും പിണറായിയിലെ പാറപ്പുറത്ത് വെച്ച് നടക്കുന്ന പരിപാടി സര്‍ക്കാരിന്റെ ഉദകക്രിയ ആയിരിക്കുമെന്നും അതുകൊണ്ട് യാത്രയില്‍ നിന്നും മുഖ്യമന്ത്രി പിന്മാറണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…