Kerala Pranamam

മയക്കുമരുന്നുമായി 5പേര്‍ പിടിയില്‍

 

തലശേരി : മയക്കുമരുന്നുമായി അഞ്ചുപേരെ ഹോട്ടല്‍മുറിയില്‍നിന്ന് പിടികൂടി. ഓടിരക്ഷപ്പെടുന്നതിനിടെ പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. ഈങ്ങയില്‍പീടിക ഷബ്നാസില്‍ പി പി മുഹമ്മദ് ഫായിസ് (19), കൂളിബസാര്‍ മര്‍വയില്‍ മുഹമ്മദ് സിദാന്‍ റാഫ് (20), കൂളിബസാര്‍ ഞാലില്‍ ഹൗസില്‍ ജെബിന്‍ സിറാബ് (20), കൂളിബസാര്‍ റിയ മന്‍സിലില്‍ മുഹമ്മദ് റാഹില്‍ (19) എന്നിവരാണ് അറസ്റ്റിലായത്.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ മുഴപ്പിലങ്ങാട്ടെ അര്‍ഷാദ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കോടതി പരിസരത്തെ ഹോട്ടല്‍മുറിയില്‍ പൊലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി പിടിയിലായത്. ഇവര്‍ മയക്കുമരുന്ന് ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുന്നവരുമാണ്. ഇവരില്‍നിന്ന് 2.040 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. എസ്‌ഐ ആര്‍ മനു, അരുണ്‍, രാജീവന്‍ വളയം, കെ സുധീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.