Kerala Pranamam

മലപ്പുറത്തു നിന്നും യുവതിയെ കാണാതായ സംഭവം ; സ്ത്രീയെ കൊന്ന് കൊക്കയില്‍ തള്ളിയെന്ന് സുഹൃത്തിന്റെ മൊഴി

മലപ്പുറം: കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊന്ന് കൊക്കയില്‍ തള്ളിയെന്ന് സുഹൃത്തിന്റെ മൊഴി. കൊല്ലപ്പെട്ടത് കോഴിക്കോട് സ്വദേശിയും വീട്ടമ്മയുമായ സൈനബയാണ്.കൊല നടത്തിയത് സമദ് എന്നയാളും സഹായി സുലൈമാനും ചേര്‍ന്നാണെന്ന് സമദ് പറയുന്നു.കസബ പോലീസിന് മുന്നില്‍ സമദ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്താന്‍ പോലീസ് നാടുകാണി ചുരത്തിലേക്ക് തിരിച്ചിരിക്കുകയാണ്. ഈ മാസം ഏഴാം തീയതി സൈനബയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സമദ് വെളിപ്പെടുത്തലുമായി എത്തിയത്.യാത്ര പോകാനെന്ന വ്യാജേനെ സൈനബയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി സമദും സുലൈമാനും കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. സുലൈമാന്റെ വീട്ടില്‍ കയറണമെന്ന് പറഞ്ഞ് മുക്കം വഴി പോകുകയും അവിടെ എത്തിയപ്പോള്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. രാത്രിയോടെ മൃതദേഹം കൊണ്ടുപോയി കൊക്കയില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ സമദിന്റെ സഹായി സുലൈമാനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.സൈനബയുടെ സ്വര്‍ണാഭരണം കവരാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. സൈനബയുടെ കൈവശം ഉണ്ടായിരുന്ന 17 പവന്‍ സ്വര്‍ണ്ണവും ഇവരുടെ കൈവശം ഉണ്ടായിരുന്ന പണവും തട്ടിയെടുക്കുകയായിരുന്നു ഉദ്ദേശം. സൈനബയുമായി മൂന്‍ പരിചയം ഉള്ളയാളാണ് സമദ്. ഇരുവരും ഫോണില്‍ സംസാരിക്കുകയും മറ്റും ചെയ്തിരുന്നു.ഈ പരിചയത്തിന്റെ പുറത്താണ് യാത്രയ്ക്കായി സമദ് വിളിച്ചപ്പോള്‍ സൈനബ പോയത്. ഏഴാം തീയതി കുറ്റിക്കാട്ടൂരില്‍ നിന്നും സൈനബയെ വിളിച്ചു വരുത്തിയ ഇരവരും ചേര്‍ന്ന് കോഴിക്കോട്ട് നിന്നും കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.തുടര്‍ന്ന് മുക്കത്തിനടുത്തു വെച്ച് കാറിനുള്ളിലിരുന്ന് ഒരു ഷാള്‍ കൊണ്ട് സൈനബയുടെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. സൈനബയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുമ്‌ബോള്‍ സമദ് കുറ്റസമ്മതവുമായി എത്തുകയായിരുന്നു. അമേസമയം ഒളിവില്‍ പോയ ഗൂഡല്ലൂര്‍ സ്വദേശി സുലൈമാനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തിലെ പ്രധാന ആസൂത്രകന്‍.