വർഷങ്ങൾക്ക് മുൻപ് മലയാളത്തിലെ ഒരു മുഖ്യധാരാവാരിക ഒറ്റപാലം എൻ എസ്എസ് കോളേജിൽ എം എ ലിട്രേച്ചറിന് പഠിക്കുന്നതിനിടെ ആത്മഹത്യ ചെയ്ത, നന്നായി കവിതകളെഴുതിയിരുന്ന ഷൈന സാക്കിറിനെ കുറിച്ചൊരു ലേഖനം തയ്യാറാക്കിയിരുന്നു. വിഷയം അല്പം കാല്പനികമായതിനാൽ വിഷാദത്തിലും കവിതയിലും മാറി മാറി ഗാർണിഷ് ചെയ്ത്, വായിക്കുന്ന ആരെയും ഒന്ന് സൂയിസൈഡ് ചെയ്യിപ്പിക്കാൻ മോഹിപ്പിക്കുന്ന രീതിയിലായിരുന്നു ലേഖനത്തിന്റെ ഘടന. ആത്മഹത്യയേയും അത് നിർമ്മിക്കുന്ന വൈകാരകമേഖലകളേയും കാല്പനികവത്കരിക്കുക എന്ന മലയാളിയുടെ സാധാരണമായ കാവ്യബോധത്തിന്റെ ഉല്പന്നമായിരുന്നു ആ ലേഖനം.
വിഷാദത്തേയും ആത്മഹത്യയേയും പരമാവധി ഗ്ലോറിഫൈ ചെയ്തുകൊണ്ട് സൂയിസൈഡ് എന്ന ഗതികേട് ഒരു വ്യക്തി കൈക്കൊള്ളുന്ന പ്രതിഭയുടെ, സർഗാത്മകതയുടെ ഫിലോസഫിയുടെ, ഇന്റലിജൻസിന്റെ അവശേഷിപ്പായി മലയാളി പുനർവായിക്കാൻ തുടങ്ങയിട്ട് കാലങ്ങളായി.

‘മരിക്കാതിരിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല’, ‘മരണത്തിന് തൊട്ടുമുമ്പും അവളുടെ തലയിണയ്ക്കടിയിൽ ചോരയുടെ ചൂടുള്ളൊരു കവിതയുണ്ടായിരുന്നു’, ‘നന്ദിതയെപോലെ വിഷാദത്തിൽ ലയിച്ച് കവിതയിലൊടുങ്ങിയ ഒരുഅവധൂതിക’ എന്ന് തുടങ്ങി വായനക്കാരുടെ അനവധി പ്രതികരണങ്ങൾ ആ ലേഖനം ഏറ്റുവാങ്ങി.
അങ്ങനെ നന്ദിതയെക്കൊണ്ട് ഒറ്റയ്ക്ക് ശമിപ്പിക്കാൻ പാറ്റാതിരുന്ന സൂയിസൈഡ് അഡ്മിറേഷൻ കുറച്ചേറെ ഷൈനയിലൂടെയും പൂർത്തീകരിക്കപ്പെട്ടു.
അതിമനോഹരമായൊരു മരണം തെരെഞ്ഞെടുത്തതിന്റെ പേരിൽ മാത്രം സിൽവിയപ്ലാത്തിനെ വായിക്കുന്ന മലയാളികൾ ഉണ്ട്.
സാറ കൈയ്ൻ, വിർജീനിയവൂൾഫ്, ആൻ സാക്സ്റ്റാൻ, മയകോവിസ്‌കി, വാൻഗോഗ്, മലയാളത്തിൽനിന്ന് രാജലക്ഷ്മി എന്ന് തുടങ്ങി ഒരു നിരയോളം പ്രഗത്ഭരെ മലയാളി വായനക്കാരൻ കൊണ്ടാടുന്നത് അവരുടെ പ്രതിഭാവിന്യാസം കൊണ്ടു മാത്രമല്ല, അവരെക്കാൾ പ്രശസ്തമായി തുടരുന്ന ഒരാത്മഹത്യയ്ക്ക് ജന്മം നൽകി എന്നതുകൊണ്ടുകൂടിയാണ്.
പഠിപ്പിക്കുന്ന ക്ലാസ്സിലെ കുട്ടികളുടെ പരീക്ഷാപേപ്പറുകളിൽ കൃത്യമായി മാർക്കുകൾ രേഖപ്പെടുത്തിയതിനുശേഷം തൂങ്ങിമരിച്ച രാജലക്ഷ്മിയും, കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകി, അവരെ ഉറക്കി ഉത്തരവാദിത്വബോധത്തോടെ തല സ്റ്റൗവിനകത്തിട്ട് മരിച്ച സിൽവിയപ്ലാത്തും ആത്മഹത്യക്കകത്ത് പുലർത്തിയ നിശിതമായ കൃത്യത വിലയിരുത്തപ്പെടുന്നതിനകത്തുള്ളത് അതിഭാവുകത്വത്തിനോടും നാടകീയതയോടുമുള്ള മലയാളിയുടെ ആഭിമുഖ്യമാണ് .

ദുരൂഹതയും കവിതയും അരച്ചുകലക്കി സൂയിസൈഡിനെ വിപ്ലവവൽക്കരിച്ചു തീർത്താണ് മലയാളിവായനക്കാരൻ അവന്റെ സാഹിത്യമണ്ഡലത്തിൽ ഈ എഴുത്തുകാരുടെ പൊതുനിർമ്മിതി നടത്തുന്നത്.
വിഷാദത്തിന്റെ മൊത്തക്കച്ചവടക്കാരിയായി നന്ദിത സെലിബ്രേറ്റ് ചെയ്യപ്പെടുമ്പോൾ, മാർക്കറ്റ് ചെയ്യപ്പെടുന്നത് അവരുടെ കാല്പനികമായി തുടരുന്ന സ്വയംഹത്യ കൂടിയാണ്. കവിതയെക്കാൾ ആഘോഷപരത മരണം കൈവരിക്കുന്നു. രാജലക്ഷ്മിയും, വിക്ടർ ലീനസും, ജിഗ്‌നേഷ് മടപ്പള്ളിയും വായിക്കപ്പെടുന്നതിലും ഈ ആഘോഷ പരതയുണ്ട്.
ഇതേ രീതിയിലാണ് മലയാളി അവന്റെ സോഷ്യൽ മീഡിയയിൽ സുശാന്ദ്‌സിംഗ്് രജ്പുത്തിന്റെമരണത്തിലും ഇടപെടുന്നത്. പിങ്ക് മിഠായി കടലാസിൽ പൊതിഞ്ഞ ഡിപ്രഷന്റെ പഞ്ചാരമധുരം ചില പോസ്റ്റുകളിൽ വ്യക്തമാണ്. എത്ര മനുഷ്യപ്പറ്റില്ലാതെയാണ് മരണവും രോഗാവസ്ഥയും അഡ്രസ് ചെയ്യപ്പെടുന്നത്.
‘ആത്മഹത്യ എന്നത് ഒരുവൻ അവനെത്തന്നെ സഹായിക്കുന്നതാണ്’ എന്നൊക്കെ എഴുതി വിടുന്നവർ, ഇത് ഒരു മാനസിക പ്രശ്‌നമാണെന്നും, മെഡിക്കൽ അറ്റെൻഷൻ കൊണ്ട് ആ വ്യക്തിയിലെ ഇത്തരം ചിന്തകളുടെ ഉറവിടം ലൊക്കേറ്റ് ചെയ്യാമെന്നും അതുവഴി അയാളെ സഹായിക്കാൻ കഴിയുമെന്നുമുള്ള ധാരണകളെകൂടി വെളിപ്പെടുത്തുക. ആത്മഹത്യയുടെ ഈ കേവല കാല്പനികവത്കരണം മനുഷ്യൻ എന്ന നിലയിൽ നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹ നടപടിയാണ് എന്ന് തിരിച്ചറിയുക കൂടിചെയ്യുക.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…











