Kerala Pranamam

മലയാളി താരം മുഹമ്മദ് അഫ്സലിനു വെള്ളി; ദേശീയ റെക്കോര്‍ഡോടെ തേജസ്വിന്‍ ശങ്കറിനും സില്‍വര്‍ മെഡല്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം മുഹമ്മദ് അഫ്സലിനു വെള്ളിത്തിളക്കം. പുരുഷന്‍മാരുടെ 800 മീറ്റര്‍ മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്.ഒരുവേള സ്വര്‍ണം നേടുമെന്ന പ്രതീക്ഷ പോലും മലയാളി താരം സൃഷ്ടിച്ചു.1.48.43 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മുഹമ്മദ് അഫ്സലിന്റെ നേട്ടം. സൗദി അറേബ്യയുടെ ഇസ്സ അലിയ്ക്കാണ് സ്വര്‍ണം. അവസാന ലാപ്പില്‍ നേരിയ വ്യത്യാസത്തിലാണ് സൗദി താരം മുന്നേറിയത്.പുരുഷന്‍മാരുടെ ഡെക്കാത്തല്ണില്‍ ഇന്ത്യയുടെ തേജസ്വിന്‍ ശങ്കറും വെള്ളി നേടി. ദേശീയ റെക്കോര്‍ഡോടെയാണ് താരത്തിന്റെ നേട്ടം. 7666 പോയിന്റുകള്‍ നേടിയാണ് തേജസ്വി വെള്ളിയിലെത്തിയത്.
ഇന്ത്യയുടെ മെഡല്‍ നേട്ടം 67ല്‍ എത്തി. 14 സ്വര്‍ണം, 26 വെള്ളി, 27 വെങ്കലം നേട്ടങ്ങളാണ് ഇന്ത്യക്കുള്ളത്.