ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് 47 അംഗ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ച് പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ കമ്മിറ്റിയാണ് രൂപീകരിച്ചത്. അടുത്ത എ.ഐ.സി.സി സെഷനില്‍ വര്‍ക്കിങ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതുവരെ ഈ കമ്മിറ്റി കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മിറ്റിയുടെ സ്ഥാനത്ത് പ്രവര്‍ത്തിക്കും.നിലവിലെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ ഇന്ന് രാജിവെക്കും. എല്ലാ വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും ഇന്‍ ചാര്‍ജ് മാരും കോണ്‍ഗ്രസ് പ്രസിഡന്റിന് രാജി സമര്‍പ്പിക്കുമെന്ന് എ.െഎ.സി.സി ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇതൊരു സ്വാഭാവിക നടപടി മാത്രമാണ്. പ്രസിഡന്റിന്റെ കൂടി താത്പര്യം നോക്കിയാകും പുതിയ നേതാക്കളെ തെരഞ്ഞെടുക്കുക.അതേസമയം, എല്ലാ ജനറല്‍ സെക്രട്ടറിമാരും ഇന്‍ചാര്‍ജ്മാരും സ്റ്റിയറിങ് കമ്മിറ്റിയില്‍ അംഗമാണ്. എന്നാല്‍ പ്രത്യേക ക്ഷണിതാക്കളായ സചിന്‍ പൈലറ്റ് ദീപേന്ദ്ര ഹൂഡ എന്നിവര്‍ കമ്മിറ്റിയിലില്ല.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…