ദില്ലി: മഹാരാഷ്ട്രയില്‍ ഒരിക്കല്‍ കൂടെ മഹാസഖ്യത്തെ ഞെട്ടിച്ച് ബിജെപി. എംഎല്‍സി തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റിലാണ് ബിജെപി വിജയിച്ചിരിക്കുന്നത്.എന്നാല്‍ മഹാവികാസ് അഗാഡിക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ശിവസേനയ്ക്ക് രണ്ട് സീറ്റും എന്‍സിപിക്ക് രണ്ട് സീറ്റുമാണ് ലഭിച്ചിരിക്കുന്നത്. ബിജെപി അഞ്ച് സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയിരുന്നത്. എംവിഎ പത്ത് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ബിജെപിയുടെ പ്രവീണ്‍ ദാരേക്കര്‍, രാം ഷിന്‍ഡെ, ശ്രീകാന്ത് ഭാരതീയ, ഉമാ കാപ്രെ, പ്രസാദ് ലാഡ് എന്നിവരാണ് വിജയിച്ചത്. ബിജെപിയുടെ പ്രവര്‍ത്തകര്‍ ഇതിനോടകം ആഘോഷം തുടങ്ങി കഴിഞ്ഞു.രാഹുല്‍ ഗാന്ധിക്ക് അഴിക്കാന്‍ പറ്റാത്ത കുരുക്ക്, എന്താണ് ‘സെക്ഷന്‍ 25 കമ്ബനി’ കോണ്‍ഗ്രസ് കുടുങ്ങിയത് ഇതില്‍ശിവസേനയുടെ സച്ചിന്‍ ആഹിര്‍, ആംഷ പദ്വി എന്നിവരാണ് വിജയിച്ചത്. എന്‍സിപിയുടെ ഏക്നാഥ് ഖഡ്സെ, രാംരാജെ നായിക് നിംബല്‍ക്കര്‍ എന്നിവരാണ് വിജയിച്ചത്. വിധാന്‍ ഭവന്റെ പുറത്ത് വന്‍ ആഘോഷത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. കോണ്‍ഗ്രസിന്റെ ചന്ദ്രകാന്ത് ഹാന്‍ഡോറെ, ഭായ് ജഗതപ് എന്നിവരുടെ ഫലം ഇനിയും വരാനുണ്ട്. അതേസമയം എംവിഎയ്ക്ക് ആറാം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനായില്ല. വന്‍ തിരിച്ചടിയാണിത്. ബിജെപിക്ക് വോട്ട് കുറവായിട്ടും വന്‍ ജയം തന്നെ നേടിയെടുക്കാന്‍ എംവിഎയ്ക്ക് സാധിച്ചു. നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരുണ്ട്. സ്വതന്ത്ര എംഎല്‍എമാരില്‍ നിന്നും, ചെറു പാര്‍ട്ടികളില്‍ നിന്നുമാണ് ബിജെപിക്ക് ബാക്കിയുള്ള വോട്ട് കിട്ടിയത്. 26 വോട്ടാണ് ഏറ്റവും കുറഞ്ഞ വോട്ട് സ്ഥാനാര്‍ഥിക്കായി വേണ്ടത്.കോണ്‍ഗ്രസ് നോമിനികള്‍ക്ക് ആദ്യ മുന്‍ഗണനാ വോട്ടുകള്‍ നേടുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഇവര്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. വോട്ടെണ്ണല്‍ അവസാനിച്ചിട്ടില്ല. ദരേക്കറില്‍ മുന്‍ഗണന പ്രകാരമുള്ള ആദ്യ 29 വോട്ടുകള്‍ ലഭിച്ചു. രാം ഷിന്‍ഡെയ്ക്കും ശ്രീകാന്ത് ഭാരതീയ്ക്കും മുപ്പത് വോട്ടുകള്‍ ലഭിച്ചു. ഇതോടെ ബാക്കിയുള്ള വോട്ടുകള്‍ അഞ്ചാം സ്ഥാനാര്‍ത്ഥി പ്രസാദ് ലാഡിന് ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും ബിജെപി എംഎല്‍എ അതുല്‍ ഭട്ട്ഹല്‍ക്കര്‍ പറഞ്ഞു. ആദ്യ മുന്‍ഗണനാ വോട്ടുകള്‍ നോക്കുകയാണെങ്കില്‍ ബിജെപിക്ക് 133 വോട്ടുകളുണ്ടാവും. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ വോട്ട് ബിജെപി നേടിയെന്ന് ഭട്ട്ഹല്‍ക്കര്‍ വ്യക്തമാക്കി.പത്ത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പ് വൈകിയാണ് നടന്നത്. നേരത്തെ രണ്ട് വോട്ടുകള്‍ അസാധുവാക്കിയിരുന്നു. എന്‍സിപിയുടെ ഒരു വോട്ടും ബിജെപിയുടെ ഒരു വോട്ടുമാണ് അസാധുവാക്കിയത്. എതിര്‍പ്പുകളെ തുടര്‍ന്ന് അരമണിക്കൂറോളം വോട്ടെണ്ണല്‍ തടസ്സപ്പെട്ടു. ബിജെപി എംഎല്‍എമാരായ മുക്ത തിലക്, ലക്ഷ്മണ്‍ ജഗ്തപ് എന്നിവര്‍ വോട്ട് ചെയ്തതില്‍ കോണ്‍ഗ്രസ് എതിര്‍പ്പറിയിച്ചിരുന്നു. സഹായികളെ വെച്ചായിരുന്നു ഇവര്‍ വോട്ട് ചെയ്തത്. ഇതിലാണ് കോണ്‍ഗ്രസ് എതിര്‍പ്പറിയിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് തള്ളി.