കൊച്ചി: മാദ്ധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി.അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് ഹര്‍ജി ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജനുവരി 17ന് മകളുടെ വിവാഹമാണെന്നും ഈ സാഹചര്യത്തില്‍ തനിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സുരേഷ് ഗോപിയുര്‍െ ഹര്‍ജി.അതേസമയം, നിലവില്‍ അറസ്റ്റിനുള്ള സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കു വേണ്ടി കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതിലുള്ള വൈരാഗ്യമാണ് കേസെടുക്കാന്‍ കാരണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഒക്ടോബര്‍ 27ന് കോഴിക്കോട്ട് ഹോട്ടല്‍ ലോബിയില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെ സുരേഷ് ഗോപി മാദ്ധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ പിടിച്ചെന്നും ഒഴിഞ്ഞുമാറിയപ്പോള്‍ വീണ്ടും പിടിക്കാന്‍ ശ്രമിച്ചെന്നും കൈ തട്ടിമാറ്റിയെന്നുമാണ് പരാതിയില്‍ പറയുന്നത്. നടക്കാവ് പൊലീസ് സെക്ഷന്‍ 354 എയിലുള്ള രണ്ട് ഉപവകുപ്പുകളനുസരിച്ച് ലൈംഗികാതിക്രമത്തിനാണ് കേസെടുത്തത്.നവംബര്‍ 18 ന് സുരേഷ്ഗോപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ( സെക്ഷന്‍ 354) കൂടി ചുമത്തിയെന്നും അഞ്ചുവര്‍ഷംവരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണിതെന്നതിനാല്‍ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ജനുവരി 17ന് മകളുടെ വിവാഹം ഗുരുവായൂരിലും സല്‍ക്കാരം തിരുവനന്തപുരത്തും നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…