ബിഡിജെഎസിന് രണ്ടിടത്ത് സ്ഥാനാര്‍ത്ഥികളായി. മാവേലിക്കര ബൈജു കലാശാലയും, ചാലക്കുടിയില്‍ കെ എ ഉണ്ണിക്കൃഷ്ണനെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥികളെ രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിക്കാന്‍ തീരുമാനം. കോട്ടയം ഇടുക്കി സ്ഥാനാര്‍ത്ഥികളില്‍ ചര്‍ച്ച നടക്കുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളിലാണ് മത്സരിക്കുന്നത്.കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് ചേര്‍ത്തലയില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം. ചാലക്കുടിയില്‍ എസ്എന്‍ഡിപി വനിതാ വിഭാഗം നേതാവ് ഇ എസ് ഷീബയും സ്ഥാനാര്‍ഥികളാകും. ഇടുക്കി സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ സംസ്ഥാന എക്‌സിക്യുട്ടിവ് യോഗം ചുമതലപ്പെടുത്തിയിരുന്നു.ഉടുമ്പന്‍ചോല മുന്‍ എം എല്‍ എയും കേരളാ കോണ്‍ഗ്രസ് മുന്‍ നേതാവുമായ മാത്യു സ്റ്റീഫന്റെ പേരും ഇടുക്കി സീറ്റില്‍ പരിഗണനയിലുണ്ട്. ഇടുക്കിയിലെ ക്രൈസ്തവ സഭയുമായുള്ള മികച്ച ബന്ധമാണ് മാത്യു സ്റ്റീഫനിലേക്ക് എത്താന്‍ കാരണം. മുന്നണിയിലെ പ്രബല കക്ഷിയെന്ന നിലയില്‍ ബിജെപി യുമായി ആലോചിച്ചായിരിക്കും ബിഡിജെഎസ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







