Kerala Pranamam

മിഴി തുറക്കാതെ ഹൈമാസ്റ്റ് ലൈറ്റ്; അനങ്ങാതെ അധികൃതര്‍

മുരിക്കാശ്ശേരി: ചെമ്പകപ്പാറ ടൗണിലെ വഴിവിളക്ക് പ്രകാശിപ്പിക്കാന്‍ നടപടി വേണമെന്ന് ആവശ്യം.വഴിവിളക്ക് സ്ഥാപിച്ചിട്ട് ഏഴു വര്‍ഷത്തിലധികമായി. ഹൈമാസ്റ്റ് ലൈറ്റ് പിടിപ്പിച്ച് ആറു മാസം തികച്ചുപോലും ലൈറ്റ് കത്തിയിട്ടില്ല.ചെമ്പകപ്പാറയിലെ നാട്ടുകാരും വ്യാപാരികളും പലവട്ടം അധികാരികളെ സമീപിച്ചെങ്കിലും ഇതുവരെ പ്രശ്നത്തിന് പരിഹാരം ആയിട്ടില്ല.ഈ വിഷയത്തില്‍ വ്യാപാരികള്‍ പഞ്ചായത്ത് പ്രസിഡന്റിനും കലക്ടര്‍ക്കും പല വട്ടം പരാതി നല്‍കിയെങ്കിലും ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പറയുന്നു. എത്രയും വേഗം ഹൈമാസ്റ്റ് ലൈറ്റ് തെളിയിക്കുന്നതിനുള്ള നടപടി സ്വീകരിക്കാത്ത പക്ഷം പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.