ഗുജറാത്ത്,ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികരിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.ഹിമാചല്‍ മുഖ്യമന്ത്രിപദത്തിനായുള്ള തര്‍ക്കം രമ്യമായി പരിഹരിക്കും. എം.എല്‍.എമാരുടെ നിര്‍ദ്ദേശങ്ങളെല്ലാം കേട്ട് ഒറ്റക്കെട്ടായി തീരുമാനമെടുക്കും. ബി.ജെ.പിയിലേക്ക് ചാടേണ്ടവര്‍ നേരത്തെ പോയതിനാല്‍ ഇനി ആശങ്കയുടെ ആവശ്യമില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.ഗുജറാത്തിലേറ്റ കനത്ത തോല്‍വിയിലും വേണുഗോപാല്‍ പ്രതികരിച്ചു. ഫലം തിരിച്ചടി തന്നെയാണ്. ആഴത്തിലുള്ള വിശകലനം ആവശ്യമാണ്. എല്ലാ മണ്ഡലങ്ങളിലും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം തിരിച്ചടിയായെന്നും അവരുടെ ജോലി ബി.ജെ.പിയെ സഹായിക്കലാണെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.സജിചെറിയാനെതിരെയുള്ള ഹര്‍ജി തള്ളിയതിലും വേണുഗോപാല്‍ പ്രതികരിക്കുകയുണ്ടായി. സജി ചെറിയാന്റെ പരാമര്‍ശത്തില്‍ രാജ്യദ്രോഹം വ്യക്തമാണെന്നും രാജി വെപ്പിച്ച ശേഷം ഒരവസരമുണ്ടാക്കി തിരിച്ചെടുക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.