തിരുവനന്തപുരം: കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.കേന്ദ്രഫണ്ടിന്റെ യഥാര്‍ഥ കണക്കു പുറത്തു വിട്ടുകൊണ്ടു ആണ് മന്ത്രി കേരള സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ചതു.സാമൂഹ്യസുരക്ഷാ പെന്‍ഷനുള്ള കേന്ദ്രവിഹിതം കുടിശിക സഹിതം മുഴുവന്‍ തുകയും കഴിഞ്ഞമാസം തന്നെ സംസ്ഥാനത്തിന് കൈമാറിക്കഴിഞ്ഞു. 604.14 കോടിയാണ് വിധവ പെന്‍ഷന്‍ ,വികലാംഗ പെന്‍ഷന്‍ ,വാര്‍ധക്യകാല പെന്‍ഷന്‍ എന്നിവയ്ക്കായി കേരളത്തിന് നല്‍കിയത്. രണ്ടാം ഗഡുവിനുള്ള അപേക്ഷ കേരളം ഇതുവരെ നല്‍കിയിട്ടില്ല.ഏഴാം ശമ്ബളപരിഷ്‌ക്കരണത്തിന്റെ കുടിശിക ഇനത്തില്‍ ലഭിക്കേണ്ടിയിരുന്ന 750 കോടി കെടുകാര്യസ്ഥത കൊണ്ട് കേരള സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. പണം ലഭിക്കുന്നതിനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിശ്ചയിച്ചിരുന്ന അവസാന തിയതി 2022 മാര്‍ച്ച് 31 ആയിരുന്നു. രണ്ടു തവണ കേന്ദ്രം കത്തയച്ചെങ്കിലും സംസ്ഥാനം അനങ്ങിയില്ല. ദേശീയ ഭക്ഷ്യസുരക്ഷ ആക്ട് പ്രകാരം 259.63 കോടി കൈമാറിക്കഴിഞ്ഞു. ഇതില്‍ കുടിശിക ഇല്ല.കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കാവശ്യമായ മൂലധന സഹായ ഇനത്തില്‍ 1,925 കോടി കിട്ടാനുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ഇതിന് തടസം. നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 30 ന് മുമ്ബ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് സമര്‍പ്പിക്കണം എന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും നവംബര്‍ ആദ്യ ആഴ്ചയിലും കേരളം ഇത് നല്‍കിയിട്ടില്ല.തദ്ദേശ സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന ഹെല്‍ത് ഗ്രാന്റ് ഇനത്തില്‍ ഇതുവരെ (2022 – 23 ) 421.81 കോടി നല്‍കിയിട്ടുണ്ട്. അവശേഷിക്കുന്നത് 137.17 കോടിയാണ്. അനുവദിച്ച തുക ചില വഴിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നതിനാലാണ് ബാക്കി തുക കൈമാറാത്തത്.കേന്ദ്രം അനുവദിക്കുന്ന തുക കേരള സര്‍ക്കാര്‍ പലപ്പോഴും വകമാറ്റി ചിലവഴിക്കുകയോ ലാപ്‌സാക്കുകയോ ചെയ്യുന്നു. പ്രധാനമന്ത്രി മല്‍സ്യസമ്ബദ യോജന ,വന്യമൃഗ ശല്യം ഒഴിവാക്കാനുള്ള ഫണ്ട് തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. പ്രധാനമന്ത്രി മത്സ്യസമ്ബദ യോജനപ്രകാരം ലഭിച്ച 13,286 കോടിയില്‍ 7855.95 മാത്രമാണ് കേരളം ചിലവിട്ടത്.ധനക്കമ്മി ഗ്രാന്റില്‍ പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ കേരളത്തിന് നിശ്ചയിച്ച തുക നിശ്ചിത ഗഡുക്കളായി കൃത്യമായി കൈമാറി വരുന്നു. ധനകാര്യ കമ്മീഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് രാജ്യത്തെ 17 സംസ്ഥാനങ്ങള്‍ക്ക് റവന്യു കമ്മി ഗ്രാന്റ് നല്‍കുന്നത്. ഓരോ വര്‍ഷവും എത്ര കിട്ടുമെന്ന് ആദ്യ വര്‍ഷം തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അറിയാവുന്നതാണ്. ‘ ഇപ്പോള്‍ കുറച്ചു’ എന്ന് പറയുന്നത് ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കലാണ്. രാജ്യത്ത് ഏറ്റവുമധികം റവന്യു കമ്മി ഗ്രാന്റ് കിട്ടിയിട്ടുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.’ഓഫ് ബജറ്റ് ബോറോവിങ് ‘ എന്ന പേരില്‍ നടത്തുന്ന കടമെടുപ്പിന്റെ തിരിച്ചടവ് ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. ഓരോ സംസ്ഥാനത്തെയും ഇഷ്ടം പോലെ കടമെടുക്കാന്‍ അനുവദിച്ചാല്‍ രാജ്യത്തിന്റെ സാമ്ബത്തിക ഭദ്രത തകരും എന്നതിനാലാണ് ജിഎസ്ഡിപിയുടെ 3% എന്ന പരിധി നിശ്ചയിച്ചിട്ടുള്ളത്.ജിഎസ്ടി നഷ്ടപരിഹാരം 2022 ജൂണ്‍ 30 ന് അവസാനിക്കുമെന്ന് 2017ല്‍ തന്നെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമിടയില്‍ ധാരണയായിരുന്നു. അത് മുന്‍കൂട്ടിക്കണ്ട് തനത് നികുതി വരുമാനം കൂട്ടാനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല . മാത്രവുമല്ല ,ആറ് വര്‍ഷത്തിന് ശേഷം ഇക്കൊല്ലമാണ് സംസ്ഥാനത്ത് ജിഎസ്ടി വകുപ്പ് പുനസംഘടിപ്പിച്ചത്.പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും സാമ്ബത്തിക മിസ്മാനേജ്‌മെന്റും മൂലമാണ് കേരളം സാമ്ബത്തിക പ്രതിസന്ധിയിലായത്. അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒരു പങ്കുമില്ല. നിരന്തരമുള്ള വ്യാജപ്രചാരണങ്ങളെ കേരള ജനത തള്ളുമെന്നുറപ്പാണെന്നും വി.മുരളീധരന്‍ പറഞ്ഞു.