
കൊടുങ്ങല്ലൂര്‍: മുനയ്ക്കല്‍ ബീച്ചില്‍നിന്ന് എന്‍.സി.സി. കേഡറ്റുകളും തീരദേശ പോലീസുംചേര്‍ന്ന് ശേഖരിച്ചത് 500 കിലോയോളം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍.സേവ് ഓഷ്യന്‍ ലൈഫ് കാമ്പയിന്റെ ഭാഗമായി ശ്രീനാരായണപുരം എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.സി.സി. യൂണിറ്റും അഴീക്കോട് തീരദേശപോലീസും ചേര്‍ന്നാണ് മുനയ്ക്കല്‍ കടല്‍ത്തീരം വൃത്തിയാക്കാനിറങ്ങിയത്.ശേഖരിച്ച മാലിന്യം എറിയാട് പഞ്ചായത്തിന്റെ മാലിന്യസംസ്കരണ യൂണിറ്റില്‍ എത്തിച്ചു. ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന ബീച്ചില്‍ അഴീക്കോട് തീരദേശ പോലീസിന്റെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് മൂന്നാം തവണയാണ്. മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നൗഷാദ് കറുകപ്പാടത്ത് ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോസ്റ്റല്‍ എസ്.എച്ച്. ഒ. സി. ബിനു അധ്യക്ഷനായി.എന്‍.സി.സി. ഓഫീസര്‍ ഇ.പി. നൈസി, തീരദേശ പൊലീസ് എസ്.ഐ.മാരായ മണികണ്ഠന്, ഷോബി വര്‍ഗീസ്, കെ.ബി. ശിവന്. എന്നിവര്‍ പ്രസംഗിച്ചു.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







