ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന മദന്‍ ലാല്‍ ഖുറാന (82) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. പനിയും അണുബാധയും മൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു.
1993-1996 കാലയളവില്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. 2004ല്‍ രാജസ്ഥാന്‍ ഗവര്‍ണറായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ ഭരണകാലത്ത് ടൂറിസം മന്ത്രിയായിരുന്നു. രാജ് ഖുറാനയാണ് ഭാര്യ. മൂന്ന് മക്കളില്‍ മൂത്ത മകന്‍ വിമല്‍ ഖുറാന (55) കഴിഞ്ഞമാസം ഹൃദയാഘാതം മൂലം മരിച്ചു.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…












