മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കാഴ്ച്ചവെച്ചത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ താരം മറുപടി ബാറ്റിങില്‍ ഫിഫ്റ്റി നേടി ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകര്‍പ്പന്‍ നേട്ടത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, യുവരാജ് സിങ് അടക്കമുള്ളവര്‍ക്കൊപ്പം സ്ഥാനം പിടിച്ചിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ.7 ഓവറില്‍ 24 റണ്‍സ് നാല് വിക്കറ്റ് നേടിയ ഹാര്‍ദിക് ബാറ്റിങില്‍ 55 പന്തില്‍ 71 റണ്‍സ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ നാല് വിക്കറ്റും 50+ റണ്‍സും നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി ഹാര്‍ദിക് പാണ്ഡ്യ മാറി.കെ ശ്രീകാന്ത്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, യുവരാജ് സിങ് എന്നിവരാണ് ഇതിന് മുന്‍പ് ഒരു ഏകദിനത്തില്‍ നാല് വിക്കറ്റും 50+ റണ്‍സും നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍. ഇതില്‍ ഗാംഗുലിയും യുവരാജ് സിങും രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ സച്ചിനും ഗാംഗുലിയും യുവരാജ് സിങും ഒരു മത്സരത്തില്‍ നാല് വിക്കറ്റ് നേടുകയും ഒപ്പം സെഞ്ചുറി നേടുകയും ചെയ്തിട്ടുണ്ട്. 1998 ല്‍ ധാക്കയില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നാല് വിക്കറ്റും സെഞ്ചുറിയും നേടിയത്. 1999 ല്‍ നാഗ്പൂരില്‍ ശ്രീലങ്കയ്‌ക്കെതിരെ ഗാംഗുലി നാല് വിക്കറ്റും പുറത്താകാതെ 130 റണ്‍സും നേടിയിരുന്നു. 2008 ല്‍ ഇംഗ്ലണ്ടിനെതിരെയാണ് നാല് വിക്കറ്റും സെഞ്ചുറിയും യുവരാജ് സിങ് നേടിയത്.മൂന്ന് ഫോര്‍മാറ്റിലും ഒരു മത്സരത്തില്‍ നാല് വിക്കറ്റും 50+ റണ്‍സും നേടുന്ന ആദ്യ ഇന്ത്യന്‍ പ്ലേയര്‍ കൂടിയാണ് ഹാര്‍ദിക് പാണ്ഡ്യ. പരമ്ബരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും 100 റണ്‍സ് നേടിയ പാണ്ഡ്യ 6 വിക്കറ്റും നേടിയിരുന്നു. ഈ പ്രകടനത്തിന്റെ മികവില്‍ പ്ലേയര്‍ ഓഫ് ദി സിരീസും താരം കരസ്ഥമാക്കി.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












