ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ സാധിക്കില്ലെന്നും, ആറ് എട്ട് ആഴ്ചകള്‍ക്കകം ഇത് ബാധിച്ചേക്കാമെന്നും എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേരിയ. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളോടു കൂടിയ അണ്‍ലോക്കിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് എയിംസ് മേധാവിയുടെ വെളിപ്പെടുത്തല്‍.അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചതോടെ കൊവിഡ് സാഹചര്യം കണക്കിലെടുത്തുള്ള പെരുമാറ്റമല്ല ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഒന്നും രണ്ടും തരംഗങ്ങളില്‍ നിന്ന് അവര്‍ പഠിച്ചതായി തോന്നുന്നില്ല. ആളുകള്‍ ഒത്തുകൂടുന്നു. മൂന്നാം തരംഗം ഒഴിവാക്കാനാകില്ല. അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ ഇത് രാജ്യത്തെ ബാധിച്ചേക്കാം.അല്ലെങ്കില്‍ കുറച്ച് നീളാം.ഡോ. ഗുലേരിയ പറഞ്ഞു.
ആള്‍ക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങളുടെ ഗതിയെന്നും എയിംസ് മേധാവി വ്യക്തമാക്കി. വാക്‌സിനേഷനാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.ഒരു ദേശീയ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.രാജ്യത്ത് ഇതുവരെ ജനസംഖ്യയുടെ ഏകദേശം അഞ്ച് ശതമാനം മാത്രമേ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ. ഈ വര്‍ഷം അവസാനത്തോടെ 108 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…