Kerala Pranamam

മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലില്‍

ശ്രീനഗര്‍: അനുച്ഛേദം 370 റദ്ദാക്കിയതിന്റെ നാലാം വാര്‍ഷികത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം തന്നെയും വീട്ടുതടങ്കലിലാക്കിയതായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി.
കശ്മീര്‍ ശാന്തമായെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റാണെന്ന് തെളിഞ്ഞതായും മെഹ്ബൂബ എക്സില്‍ (ട്വിറ്റര്‍) കുറിച്ചു.അടഞ്ഞുകിടക്കുന്ന ഗേറ്റിന്റെ ചിത്രങ്ങളും മുഫ്തി പങ്കുവച്ചു.നിയമവിരുദ്ധമായി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനു ശേഷമാണ് വീട്ടുതടങ്കലിലേക്കു മാറ്റിയതെന്നും അവര്‍ പറഞ്ഞു.പിഡിപി ശനിയാഴ്ച നടത്താനിരുന്ന സെമിനാറിന് ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല.ഇതിന് പിന്നാലെയാണ് നേതാക്കളെ തടവിലാക്കിയത്. പൊലീസ് ഓഫിസ് സീല്‍വച്ച് പൂട്ടിയതായി നാഷനല്‍ കോണ്‍ഫറന്‍സും വ്യക്തമാക്കി.അതേസമയം, ഓഗസ്റ്റ് 8 മുതല്‍ 370ാം അനുച്ഛേദനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കല്‍ തുടരും.ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.