ദുബൈ: മൂന്ന് പുതിയ രാജ്യങ്ങള്‍ക്ക് കൂടി അംഗത്വം നല്‍കി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. കംബോഡിയ, ഉസ്ബക്കിസ്താന്‍, ഐവറികോസ്റ്റ് എന്നി രാജ്യങ്ങള്‍ക്കാണ് അംഗത്വം നല്‍കിയത്.ബര്‍മ്മിങ്ഹാമില്‍ നടന്ന കോണ്‍ഫറന്‍സിലാണ് അംഗത്വം പ്രഖ്യാപിച്ചത്.മൂന്ന് രാജ്യങ്ങള്‍ക്ക് കൂടി അംഗത്വം നല്‍കിയതോടെ ഐ.സി.സിയിലെ അംഗസംഖ്യ 108 ആയി ഉയര്‍ന്നു. ഇതില്‍ 96 ?അസോസിയേറ്റ് രാജ്യങ്ങളും ഉള്‍പ്പെടും. രണ്ട് ഏഷ്യന്‍ രാജ്യങ്ങളും കൂടി ഉള്‍പ്പെട്ടതോടെ 25 രാജ്യങ്ങള്‍ ഏഷ്യയില്‍ നിന്നും ഉണ്ടാവും. ഐവറികോസ്റ്റ് കൂടി എത്തിയതോടെ ആഫ്രിക്കയില്‍ നിന്നുള്ള അംഗരാജ്യങ്ങളുടെ എണ്ണം 21 ആയി.50, 20 ഓവര്‍ മത്സരങ്ങള്‍ക്കുള്ള ടീമുകള്‍ക്കൊപ്പം ജൂനിയര്‍ വനിത ടീമുകളുമുണ്ടെങ്കില്‍ മാത്രമേ ഐ.സി.സി അംഗത്വത്തിനായി അപേക്ഷിക്കാനാവു. ഐ.സി.സിയുടെ മാനദണ്ഡങ്ങള്‍ മൂന്ന് രാജ്യങ്ങളും പാലിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, സുരക്ഷിതമായി മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് യുക്രെയ്‌ന്റെ അപേക്ഷ തള്ളിയതെന്നും അവര്‍ക്കുള്ള പിന്തുണ തുടരുമെന്നും ഐ.സി.സി അറിയിച്ചു.