പരവൂര്‍: കടയില്‍ മദ്യപിച്ചെത്തുന്നത് വിലക്കിയ വിരോധത്തില്‍ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയില്‍. കലയ്ക്കോട് ഹെലന് ഹൗസില്‍ സുനില്‍ കുമാര്‍ (ഷാജി- 50) ആണ് പിടിയിലായത്. കലയ്ക്കോട് ചായക്കട നടത്തുന്ന യുവതിയുടെ കടയില്‍ പതിവായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനാല്‍ സുനില്‍ കുമാറിനെയും സുഹൃത്തിനെയും കടയുടമ വിലക്കിയിരുന്നു.സുനില്‍കുമാറിന്റെ സുഹൃത്തായ രണ്ടാം പ്രതി കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച യുവതിയുടെ കയ്യില്‍ ഗുരുതരമായി പരുക്കേറ്റു.ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നതിനിടെ ആണ് സുനില്‍കുമാര്‍ പിടിയിലായത്. ഇന്‍സ്പെക്ടര്‍ എ.നിസാറിന്റെ നേതൃത്വത്തില്‍ എസ്ഐ നിതിന്‍ നളന്, എഎസ്ഐ രമേശന്, എസ്സിപിഒ റിലേഷ് ബാബു, സിപിഒ അജയന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…








