തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ ഒരാളെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. ഐരാണിമുട്ടം ചിറപ്പാലം സ്വദേശി സച്ചി(23)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. കേസിലെ മറ്റ് പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ഹണിട്രാപ്പില്‍ യുവാവിനെ പെടുത്തുകയായിരുന്നെന്നും സംശയമുണ്ട്.സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനാണ് നെടുമങ്ങാട് സ്വദേശിയായ യുവാവ് ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലെത്തിയത്. ആഴ്ചകള്‍ക്കു മുന്‍പ് പരിചയപ്പെട്ട പെണ്‍കുട്ടിയുമായി യുവാവ് നിരന്തരം ചാറ്റുചെയ്യുന്നുണ്ടായിരുന്നു.കാറില്‍ ആറ്റുകാലിലെത്തിയ യുവാവിനെ സച്ചിന്‍ അടക്കമുള്ള അഞ്ചംഗം സംഘം മര്‍ദിക്കുകയും ഐരാണിമുട്ടം ഹോമിയോ കോളേജിനു സമീപത്തെ ഗ്രൗണ്ടിലെത്തിച്ച് ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ മോതിരം, 16,000 രൂപ, വാഹനത്തിന്റെ രേഖകള്‍ എന്നിവ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തെപ്പറ്റി പരാതിപ്പെട്ടാല്‍ ചാറ്റ് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. വീണ്ടും പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇയാള്‍ പോലീസില്‍ പരാതിപ്പെട്ടത്.പെണ്‍കുട്ടിയെന്ന പേരില്‍ യുവാവിനെ ബന്ധപ്പെട്ടത് പ്രതികള്‍തന്നെയാണെന്നാണ് കരുതുന്നത്. മറ്റ് പ്രതികള്‍കൂടി പിടിയിലായാല്‍ ഇക്കാര്യത്തെപ്പറ്റി വ്യക്തത ലഭിക്കും.ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.ഷാജിയുടെ നിര്‍ദേശാനുസരണം ഫോര്‍ട്ട് സി.ഐ. ജെ.രാകേഷ്, എസ്.ഐ.മാരായ സജു എബ്രഹാം, ദിനേശ്, സി.പി.ഒ.മാരായ സാബു, പ്രബല്‍, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…