മുട്ടം: പാമ്പ് കടിയേറ്റ് അപകടാവസ്ഥയിലായി സഹായം അഭ്യര്‍ത്ഥിച്ച പ്രദേശവാസിയായ യുവാവിനെ സ്വന്തം വാഹനത്തില്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ച വിജിലന്റ്‌സ് ആന്റ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ മുട്ടം യൂണിറ്റിലെ ഉദ്യോഗസ്ഥനായ സെബി മാത്യുവിനെ പൗരവലിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രാത്രി 12.30 നോടെയാണ് സെബി മാത്യു രക്ഷകനായത്. മുട്ടം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോസഫ് പഴയിടം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിജിലന്റ്‌സ് ആന്റ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ ഡി വൈ .എസ്. പി വി ആര്‍ രവികുമാര്‍, പഴയമറ്റം ക്ഷീരോല്പാദക സംഘം പ്രസിഡന്റ് കെ. ടി അഗസ്റ്റിന്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി .എസ് രാധാകൃഷ്ണന്‍, ടോമി ജോര്‍ജ് മൂഴിക്കുഴിയില്‍, മാത്തുക്കുട്ടി ചാമക്കാലായില്‍, കെ കെ നാരായണന്‍, വിജിലന്റ്‌സ് സി ഐ ടിപ്‌സണ്‍ തോമസ്, കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം റഷീദ് കെ യു, സെബി മാത്യു എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.