
63ാം സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ മത്സരങ്ങളാണ് വേദിയിലെത്തിയത്. 249 ഇനങ്ങളില്‍ 57 ഇനങ്ങളാണ് ഇന്നലെ പൂര്‍ത്തിയായത്. വേദികളെ സജീവമാക്കി മത്സരം തുടരുകയാണ്.
തിരുവനന്തപുരം: 63ാം സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ മത്സരങ്ങളാണ് വേദിയിലെത്തിയത്. 249 ഇനങ്ങളില്‍ 57 ഇനങ്ങളാണ് ഇന്നലെ പൂര്‍ത്തിയായത്. വേദികളെ സജീവമാക്കി മത്സരം തുടരുകയാണ്. ഞായറാഴ്ചയായതിനാല്‍ ഇന്നലേത്തെക്കാള്‍ തിരക്കുണ്ടായിരുന്നു സദസില്‍. ആവേശക്കാഴ്ചകളിലാണ് കലസ്ഥാനം.
ഹൈസ്‌കുള്‍ വിഭാഗം ഒപ്പന, ഹയര്‍സെക്കന്ററി വിഭാഗം തിരുവാതിര കളി, ഹൈസ്‌കൂള്‍ വിഭാഗം പൂരക്കളി, ഹയര്‍സെക്കണ്ടറി ആണ്‍കുട്ടികളുടെ കുച്ചിപ്പുടി ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ തുള്ളല്‍, ഹയര്‍സെക്കണ്ടറി പെണ്‍കുട്ടികളുടെ മോഹിനിയാട്ടം, ഹൈസ്‌ക്കൂള്‍ പെണ്‍കുട്ടികളുടെ നാടോടി നൃത്തം അടക്കം ഒന്നിന് പിറകെ ഒന്നായി ജനപ്രിയ മത്സരങ്ങളാണ് രണ്ടാം ദിനം വേദിയിലെത്തുന്നത്.
രണ്ടാം ദിനമായ ഇന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉച്ചക്ക് കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഇതുവരെ കലോത്സവം സംബന്ധിച്ച് പരാതികളൊന്നും എത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കാര്യങ്ങളെല്ലാം വളരെ കൃത്യമായി തന്നെ മുന്നോട്ട് പോകുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ പങ്കാളിത്തമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെയും കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ മന്ത്രിയെത്തിയിരുന്നു. കലോത്സവ വേദിയില്‍ ചരിത്രമെഴുതിക്കൊണ്ട് ഗോത്രകലയായ മം?ഗലംകളി മത്സരം വേദിയിലെത്തിയത് ഇന്നായിരുന്നു. കാസര്‍കോട് നിന്നുള്ള മലവേട്ടുവ, മാവില സമുദായക്കാരായ കുട്ടികളായിരുന്നു മത്സരാര്‍ത്ഥികളായെത്തിയത്.
സാധാരണ ഒപ്പനയ്ക്കാണ് കാണികളുണ്ടാകാറുള്ളത്. എന്നാല്‍ വേദി 3 ല്‍ ടാ?ഗോര്‍ തീയേറ്ററിലെ നാടക മത്സരത്തില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഹയര്‍സെക്കണ്ടറി വിഭാ?ഗത്തിലെ നാടക മത്സരമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. പുതുമ നിറഞ്ഞ പ്രമേയങ്ങളുമായി എത്തിയ നാടകം കാണാന്‍ ആളുകള്‍ തിക്കിത്തിരക്കുന്ന കാഴ്ചയാണുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നാടക വേദികളില്‍ നടക്കുന്നത്. നിലവില്‍ കോഴിക്കോടും കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പമാണുള്ളത്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…






