നാഷനല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി ഇന്നും ചോദ്യംചെയ്യും. രാവിലെ 11 മണിക്ക് വീണ്ടും ഹാജരാകണമെന്നാണ് നിര്‍ദേശം.ഇന്നലെ 13 മണിക്കൂര്‍ നേരമാണ് രാഹുല്‍ ഗാന്ധിയെ ചോദ്യംചെയ്തത്. നാല് ദിവസങ്ങളിലായി ഇതുവരെ 43 മണിക്കൂര്‍ പിന്നിട്ടു ചോദ്യംചെയ്യല്‍. രാഹുലിന്റെ ചോദ്യംചെയ്യല്‍ അകാരണമായി നീട്ടുകയാണെന്ന് ആരോപിച്ചുള്ള കോണ്‍ഗ്രസ് പ്രതിഷേധം ഇന്നും തുടരും. ജന്തര്‍ മന്തറില്‍ രാവിലെ പത്തരയ്ക്ക് നേതാക്കളും പ്രവര്‍ത്തകരും എത്തും.ജന്തര്‍ മന്തറിലേക്ക് എത്തുന്നതിന് മുന്‍പ് തടയുകയാണെങ്കില്‍ തടയുന്നിടത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കും. പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പിസിസി പ്രസിഡന്റുമാര്‍, രാജസ്ഥാന്‍, ചത്തീസ്ഗഢ് മുഖ്യമന്ത്രിമാര്‍ പ്രതിപക്ഷനേതാക്കള്‍, എം.പിമാര്‍, എന്നിവര്‍ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…