മലപ്പുറം : കിളിക്കൂട്, ഇറാനി പോള, തരിവട്ട്, എഗ്ഗ് ബോക്സ്, മൂസാന്കലിയാ, ന്യൂജന്‍ കള്ളപ്പം ഇതൊക്കെ സ്റ്റാര്‍ ഹോട്ടല്‍ വിഭവങ്ങളാണെന്ന് കരുതിയാല്‍ തെറ്റി. സ്വാദിഷ്ടമായ ഈ രുചിഭേദങ്ങള്‍ ‘പലമയുടെ പലഹാരക്കൂട്ട്’ പാചക മത്സരത്തില്‍ തയ്യാറാക്കിയ വിഭവങ്ങളാണ്. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരൂര്‍ പച്ചാട്ടിരി പിഎഎന്‍എംഎസ് എയുപി സ്കൂളിലാണ് ‘പലമയുടെ പലഹാരക്കൂട്ട് ‘ പാചകമത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ രണ്ട് ദമ്പതികള്‍ ഉള്‍പ്പെടെ 106 പേര് പങ്കെടുത്തു. കലത്തപ്പം, കുമ്പളപ്പം, കിണ്ണത്തപ്പം, ചട്ടിപ്പത്തിരി, അട, കൊഴുക്കട്ട, വിവിധയിനം കട്ലറ്റ്, റവ ലഡു തുടങ്ങിയ മലബാര്‍ നാടന്‍വിഭവങ്ങള്‍ മത്സരത്തിലെ പ്രധാന ആകര്‍ഷണമായി. മത്സരത്തില്‍ ജമീല ചാന്ദിരകത്ത് വെട്ടം ഒന്നാംസ്ഥാനവും ഫാത്തിമത്ത് സിമീജ തലക്കാട് രണ്ടാംസ്ഥാനവും ബിസ്മിത ചെറിയമുണ്ടം മൂന്നാംസ്ഥാനവും നേടി.ഞായറാഴ്ച പകല്‍ രണ്ടോടെ ആരംഭിച്ച മത്സരം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ അഡ്വ. യു സൈനുദ്ദീന്‍ ഉദ്ഘാടനംചെയ്തു. മഹിളാ അസോസിയേഷന് ഏരിയാ പ്രസിഡന്റ് സി പി റംല അധ്യക്ഷയായി. തിരൂര്‍ ഷൈനിങ് ഷെഫ് കോളേജ് ഉടമ പി ടി ഫാത്തിമ റൂബി, ഹാജറ ഷാജി എന്നിവര്‍ വിധിനിര്‍ണയം നടത്തി. സിപിഐ എം ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി, ജില്ലാ പഞ്ചായത്തംഗം ഇ അഫ്സല് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. എം ഇ വൃന്ദ, സി പി സുള്‍ഫത്ത്, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് വി ശാലിനി, തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പ, വെട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രജനി, കെ ഉഷ, പി വസന്ത, സുനന്ദ എന്നിവര്‍ സംസാരിച്ചു.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…








