Kerala Pranamam

റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുളള സേവനങ്ങള്‍ നിര്‍ത്തി ബോയിങ്

വാഷിംഗ്ടണ്‍: റഷ്യന്‍ വിമാനക്കമ്ബനികള്‍ക്കുള്ള സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി യുഎസ് എയ്‌റോസ്‌പേസ് കമ്ബനിയായ ബോയിങ്.ബോയിങിന്റെ മോസ്‌കോയിലെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തുകയാണ്. യുദ്ധം തുടരുന്നതിനാല്‍ കമ്ബനി ടീം അംഗങ്ങളുടെ സുരക്ഷ കൂടി പരിഗണിക്കുകയാണെന്നും ബോയിങ് കമ്ബനി അധികൃതര്‍ അറിയിച്ചു.യുക്രൈനിലെ ഖാര്‍ക്കീവില്‍ റഷ്യ മിസൈലാക്രമണം നടത്തിയ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെയാണ് ബോയിങിന്റെ നടപടി. അതിനിടെ അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ബൈഡനും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.