മോസ്കോ: റഷ്യയ്ക്ക് പുറത്ത് സൈന്യത്തെ ഉപയോഗിക്കാന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് അനുമതി നല്കി പാര്‍ലമെന്റ്.പ്രസിഡന്റിന്റെ ആവശ്യത്തെ തുടര്‍ന്ന് വോട്ടെടുപ്പ് നടത്തിയതിനു ശേഷമാണ് പാര്‍ലമെന്റ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. യുക്രെയ്ന് സാഹചര്യം അതീവഗുരുതരമായി തുടരുന്നതിനിടെയാണ് പുടിന്റെ നിര്‍ണായക നീക്കം. 153 റഷ്യന്‍ സെനറ്റര്‍മാര്‍ തീരുമാനത്തെ പിന്താങ്ങി. തീരുമാനത്തെ എതിര്‍ത്ത് ഒരാള്‍ പോലും വോട്ടു ചെയ്തില്ല. ഒരാള്‍ പോലും വോട്ടിങ്ങില്‍ നിന്നു വിട്ടു നിന്നതുമില്ല.കിഴക്കന്‍ യുക്രെയ്നിലേക്ക് തല്ക്കാലം സേനയെ അയയ്ക്കില്ലെന്നുള്ള റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍ വാദഗതികളെ തള്ളിക്കൊണ്ടാണു ഫെഡറേഷന് കൗണ്‍സിലിനു മുന്‍പാകെ പുടിന് സൈനിക വിന്യാസത്തിനുള്ള അനുമതി തേടിയത്. ‘ചര്‍ച്ചകള്‍ പാരാജയപ്പെട്ടു. അക്രമത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും പാതയാണ് യുക്രെയ്ന് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്’ ഉപപ്രതിരോധ മന്ത്രി നിക്കോളെ പാങ്കോ ഫെഡറേഷന് കൗണ്‍സിലിനിടെ പറഞ്ഞു. അവര്‍ നമുക്കു മറ്റു വഴികളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







