റിയല്‍മിയുടെ പുതിയ ഉത്പന്നങ്ങള്‍ ഇതാ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നു .റിയല്‍മിയുടെ 8ഐ ,റിയല്‍മി 8എസ് ,റിയല്‍മിയുടെ പാഡ് കൂടാതെ ബ്ലൂടൂത്ത് സ്പീക്കറുകള്‍ എന്നിവയാണ്.ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നത് .സ്മാര്‍ട്ട് ഫോണുകളുടെ ഫോട്ടോകളും മറ്റു നേരത്തെ തന്നെ ലീക്ക് ആയിരുന്നു .എന്നാല്‍ ഇപ്പോള്‍ Realme Pad മോഡലുകളും ഫോട്ടോകളും മറ്റും എത്തിയിരിക്കുന്നു .10.4-inch WUXGA+ ഡിസ്പ്ലേയിലാണ് ഈ Realme Pad വിയണിയില്‍ എത്തുന്നത് .
REALME 8I LEAKED SPECIFICATIONS
ഡിസ്പ്ലേയുടെ ലീക്ക് ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.59 ഇഞ്ചിന്റെ ഫുള്‍ HD സൂപ്പര്‍ അമലോഡ് ഡിസ്പ്ലേയിലാണ് വിപണിയില്‍ എത്തുക .അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകള്‍ 120Hz ഹൈ റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ MediaTek Helio G96 SoC ലാണ് പ്രവര്‍ത്തനം നടക്കുന്നത് .കൂടാതെ ആന്‍ഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .
അങ്ങനെ എത്തുകയാണെങ്കില്‍ Helio G96 പ്രോസ്സസറുകളില്‍ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാര്‍ട്ട് ഫോണുകള്‍ കൂടിയാണ് റിയല്‍മിയുടെ 8ഐ സ്മാര്‍ട്ട് ഫോണുകള്‍ . ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 4 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളില്‍ വരെ പുറത്തിറങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ .
ക്യാമറകളുടെ ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ ഈ ഫോണുകള്‍ 50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റെന്‍ഡറുകള്‍ സൂചിപ്പിക്കുന്നത് . റെന്‍ഡറുകള്‍ പ്രകാരം 50 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ഉണ്ടാകും .ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ 5,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകള്‍ക്ക് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ .ഇന്ന് ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതാണ് .
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…










