വെച്ചൂച്ചിറ: ഇട്ടിയപ്പാറ-അറുവച്ചാംകുഴി പമ്പാനദി തീരദേശ റോഡിലെ നവോദയ-അറുവച്ചാംകുഴി ഭാഗത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്ന വശം ബലപ്പെടുത്താന്‍ നടപടിയില്ല. വെച്ചൂച്ചിറ, എരുമേലി എന്നീ പഞ്ചായത്തുകളെയും പത്തനംതിട്ട, കോട്ടയം ജില്ലകളെയും വെച്ചൂച്ചിറ-മുക്കൂട്ടുതറ, എരുമേലി-ഉമ്മിക്കുപ്പ-കണമല എന്നീ റോഡുകളെയും ബന്ധിപ്പിക്കുന്ന തീരദേശ പാതയാണിത്. പഞ്ചായത്തുകളുടെ അധീനതയില്‍ ഉള്‍പ്പെട്ട റോഡായിരുന്നു ഇത്. കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നവീകരിക്കാന്‍ നീക്കം നടന്നെങ്കിലും പാതിവഴിയില്‍ നിര്‍മാണം നിലച്ചിരുന്നു.തുടര്‍ന്ന് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് വികസിപ്പിച്ചത്. 8 മീറ്റര്‍ വീതിയിലാണ് പുനരുദ്ധരിച്ചത്. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാറിങ്ങും നടത്തി. പിഡബ്ല്യുഡിയുടെ ചുമതലയിലാണ് പണി നടത്തിയത്. എന്നാല്‍ റോഡ് പിഡബ്ല്യുഡി ഏറ്റെടുത്തിരുന്നില്ല. അടുത്തിടെ കുരുമ്പന്‍മൂഴിക്കു സമീപം മലയത്തുമാലിയില് ഉരുള്‍പൊട്ടിയിരുന്നു. മണ്ണും വെള്ളവും കുത്തിയൊലിച്ചപ്പോള്‍ റോഡിന്റെ വശത്തിട്ടിരുന്ന വലിയ കാട്ടുകല്ലുകള്‍ അടക്കം ഒലിച്ച് പമ്പാനദിയില്‍ എത്തിയിരുന്നു. റോഡിന്റെ വശം ഇടിഞ്ഞു താഴുകയും ചെയ്തു. ഇവിടം അപകട ഭീഷണി നേരിടുകയാണ്. വാഹനങ്ങള്‍ വശത്തേക്ക് ഒതുക്കിയാല്‍ താഴ്ചയിലേക്കു മറിയുന്ന സ്ഥിതി.റോഡില്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സമീപവാസികള്‍ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് കലക്ടര്‍ പിഡബ്ല്യുഡി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. പിഡബ്ല്യുഡിയുടെ റോഡ് അല്ലെങ്കിലും ഗതാഗതം നിരോധിച്ച് 2 ബാനറുകള്‍ ഇരുവശങ്ങളില്‍ അവര്‍ കെട്ടിയിട്ടുണ്ട്. തകര്‍ന്ന ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിക്കാതെ റോഡ് ബലപ്പെടുത്താനാകില്ല.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…








