Kerala Pranamam

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇനി പുതിയ പരിശീലകന്‍

ബെംഗളൂരു: അടുത്ത സീസണ്‍ മുതല്‍ ഐ.പി.എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ടീമിന് പുതിയ പരിശീലകന്‍. മൈക്ക് ഹെസ്സണ് പകരം പുതിയ പരിശീലകനെ ആര്‍.സി.ബി നിയമിച്ചു. സിംബാബ്വെയുടെ ഇതിഹാസതാരം ആന്‍ഡി ഫ്ളവറാണ് ബാംഗ്ലൂരിന്റെ പുതിയ പരിശീലകന്‍.ആര്‍.സി.ബി ടീം വൈസ് പ്രസിഡന്റ് രാജേഷ് മേനോനാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫ്ളവറുമായി ലണ്ടനില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് രാജേഷ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ പരിശീലകനായിരുന്നു ഫ്ളവര്‍.പരിശീലകനായതില്‍ അഭിമാനമുണ്ടെന്ന് ഫ്ളവര്‍ പറഞ്ഞു. ‘ആര്‍.സി.ബിയുടെ പരിശീലകനായതില്‍ അഭിമാനമുണ്ട്. മൈക്ക് ഹെസ്സണും സഞ്ജയ് ബാംഗറും ഇതുവരെ ടീമില്‍ നടത്തിയ പരിശീലന പരിപാടികളെ ഞാന്‍ ബഹുമാനിക്കുന്നു. ടീമിനെ പുതിയ തലങ്ങളിലെത്തിക്കാന്‍ ഞാന്‍ ശ്രമിക്കും’- ആന്‍ഡി ഫ്ളവര്‍ വ്യക്തമാക്കി.ഐ.പി.എല്ലില്‍ ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ടീമാണ് ആര്‍.സി.ബി. കഴിഞ്ഞ സീസണില്‍ ടീം ആറാം സ്ഥാനത്താണെത്തിയത്. അതിന് മുന്‍പുള്ള മൂന്ന് സീസണുകളിലും പ്ലേ ഓഫിലെത്താന്‍ ഹെസ്സന്റെ നേതൃത്വത്തില്‍ ടീമിന് സാധിച്ചിരുന്നു.