എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഈ കേസിലെ ഹൈക്കോടതി വിധിയില്‍ മുന്നോട്ട് പോകണെമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കേരള ഹൈക്കോടതി വിധിയിലൂടെ എംപിയുടെ ശിക്ഷ റദ്ധാക്കിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കണമെന്ന് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ്, ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിക്കാന്‍ കമ്മീഷന്‍ തീരുമാനിക്കുന്നത്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഹമ്മദ് ഫൈസല്‍ വീണ്ടും എംപിയായി തുടരുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.