ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ മാത്രം ചെന്നൈയില്‍ 226 വിമാനങ്ങളാണ് റദ്ദാക്കിയത്. രാവിലെ പല വിമാനങ്ങളും ചെന്നൈയില്‍ ഇറങ്ങാന്‍ പ്രയാസപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഏറെനേരം വട്ടമിട്ടു പറന്നതിനു ശേഷം മോശം കാലാവസ്ഥയെ തുടര്‍ന്ന് മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയായിരുന്നു. അതേസമയം, ചെന്നൈയില്‍ ഇന്നലെ രാവിലെ ഒരു ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയാന്‍ ശ്രമിച്ചതിനു ശേഷം, വീണ്ടും പറന്നുയരുന്നത് എന്ന പേരില്‍ പ്രചരിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന്റ ആധികാരകത ഉറപ്പാക്കാന്‍ സാധിച്ചില്ലെങ്കിലും ഭയപ്പെടുത്തുന്നതാണ് ദൃശ്യത്തിലെ വിമാനത്തിന്റെ ലാന്‍ഡിങ് ശ്രമവും, ഇതിന് സാധിക്കാതെ വീണ്ടും തിരിച്ച് പറക്കുന്നതുമായ കാഴ്ച.
അതേസമയം, ഫിന്‍ജാല്‍ കരതൊട്ട പുതുച്ചേരിയിലും സമീപ ജില്ലയായ തമിഴ്‌നാട്ടിലെ വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. രണ്ടിടത്തും നിരവധി വീടുകളിലും ഫ്‌ലാറ്റുകളിലും വെള്ളം കയറി. പുതുച്ചേരിയില്‍ 24 മണിക്കൂറിനിടെ 48.37 സെന്ര്‍റിമീറ്റര്‍ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്റിമീറ്റര്‍ മഴയും ആണ് 24 മണിക്കൂറില്‍ ലഭിച്ചത്. പുതുച്ചേരിയില്‍ റെക്കോഡ് മഴയാണ് പെയ്തത്. 1978ലെ 31.9 സെന്റിമീറ്റര്‍ മഴക്കണക്കാണ് മറികടന്നത്. മഴ കനത്തതോടെ പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി. ഇന്ന് രാത്രി വരെ അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കരതൊട്ടെങ്കിലും ഫിന്‍ജാല്‍ പുതുച്ചേരി തീരത്ത് നിന്ന് നീങ്ങിയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൃഷ്ണനഗറിലെ വീടുകളില്‍ കുടുങ്ങിയ 500ലേറെ പേരെ രക്ഷപ്പെടുത്താന്‍ ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടി. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ആറോടെ രക്ഷാദൗത്യം ആരംഭിച്ചു. ഇതുവരെ 100 പേരെ പുറത്തെത്തിച്ചു. എല്ലാ സ്‌കൂളുകളും കോളേജുകളും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി വിട്ടുനല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ വിഴുപ്പുറത്തും കടലൂരിലും കള്ളക്കുറിച്ചിയിലും ശക്തമായ മഴ തുടരുകയാണ്. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ 5 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരുകയാണ് . തമിഴ്‌നാട്ടിലെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…