Kerala Pranamam

ലൂണയുടെ പകരക്കാരനെത്തി ; യൂറോപ്യന്‍ നാഷണല്‍ ടീം ക്യാപ്റ്റനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്..


ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എല്ലാ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരും വളരെയധികം ആകാംക്ഷയോടെ കാത്തിരുന്നത് ലൂണയുടെ പകരക്കാരന്‍ വേണ്ടിയായിരുന്നു. ഇപ്പോളിത ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.കേരള ബ്ലാസ്റ്റേഴ്‌സ് ലൂണയുടെ പകരക്കാരനായി ലിത്വാനിയ നാഷണല്‍ ടീമിന്റെ ക്യാപ്റ്റനായ ഫെഡര്‍ സെര്‍നിച്ചിനെ സ്വന്തമാക്കിയിരിക്കുകയാണ്. ഈ സീസണ്‍ അവസാനിക്കുന്ന വരെയുള്ള കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.32 കാരനായ ലിത്വാനിയന്‍ ഫോര്‍വേഡ് യൂറോപ്യന്‍ ഫുട്‌ബോളിലെ ശ്രദ്ധേയ സാന്നിധ്യമാണ്, വിവിധ ലീഗുകളില്‍ തന്റെ കഴിവുകളും ഗോള്‍ സ്‌കോറിംഗ് വൈദഗ്ധ്യവും പ്രകടിപ്പിച്ചുട്ടുള്ള താരം കൂടിയാണ് ഫെഡര്‍.ലൈമസോള്‍ ക്ലബ്ബായ അത്‌ലിറ്റികി എനോസി ലെമെസോ എന്ന ക്ലബ്ബില്‍ നിന്നുമാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. എന്തിരുന്നാലും താരത്തിന്റെ വരവോടെ ബ്ലാസ്റ്റേഴ്‌സിന് ലൂണയുടെ അഭാവം നികത്താന്‍ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകര്‍.