കുപ്പി വളരെ സൂക്ഷ്മമായി, സന്ദേശത്തിന് കേടുപാടുകള്‍ വരാതെയാണ് തുറന്നത്. അതിനുവേണ്ടി കുപ്പി അടച്ചിരിക്കുന്ന കോര്‍ക്ക് തുരന്നു.
ഒരു ലൈറ്റ്ഹൗസിന്റെ ചുവരുകള്‍ക്കുള്ളില്‍ കുപ്പിക്കുള്ളില്‍ കണ്ടെത്തിയ 132 വര്‍ഷം പഴക്കമുള്ള കത്ത് കൗതുകമാകുന്നു. തെക്കന്‍ സ്‌കോട്ട്ലന്‍ഡിലെ കോര്‍സ്വാള്‍ ലൈറ്റ്ഹൗസിന്റെ ചുമരിലാണ് ഈ സന്ദേശമടങ്ങിയ കുപ്പി കണ്ടെത്തിയത്.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത് എന്നാണ് ഈ കണ്ടെത്തലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 1892 സെപ്തംബര്‍ 4 -ന് എഴുതിയതാണ് ഈ കുറിപ്പ്. തൂവല്‍ മഷിയില്‍ മുക്കിയാണ് സന്ദേശം എഴുതിയിരിക്കുന്നത്. 100 അടി (30 മീറ്റര്‍) ടവറില്‍ ലൈറ്റ് സിസ്റ്റം സ്ഥാപിച്ച മൂന്ന് എഞ്ചിനീയര്‍മാരുടെയും, അന്ന് അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ലൈറ്റ്ഹൗസ് കീപ്പര്‍മാരുടെയും പേരുകള്‍ ഈ സന്ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടത്രെ.
നോര്‍ത്തേണ്‍ ലൈറ്റ് ഹൗസ് ബോര്‍ഡിലെ മെക്കാനിക്കല്‍ എഞ്ചിനീയര്‍ റോസ് റസ്സല്‍ നടത്തിയ പരിശോധനയിലാണ് കുപ്പി കണ്ടെത്തിയത്. ചരിത്രപരമായി പ്രാധാന്യമുള്ളത് എന്നാണ് ഈ കത്തിനെ കുറിച്ച് അദ്ദേഹം വിശേഷിപ്പിക്കുന്നത്. കുപ്പി തുറക്കുന്നതിന് വേണ്ടി ലൈറ്റ്ഹൗസ് കീപ്പറായ ബാരി മില്ലറുടെ വരവിനായി സംഘം കാത്തിരുന്നു. ഒടുവില്‍ മില്ലര്‍ എത്തിയതിനു ശേഷമാണ് കുപ്പി തുറന്ന് സന്ദേശം പുറത്തെടുത്തത്.
കുപ്പി വളരെ സൂക്ഷ്മമായി, സന്ദേശത്തിന് കേടുപാടുകള്‍ വരാതെയാണ് തുറന്നത്. അതിനുവേണ്ടി കുപ്പി അടച്ചിരിക്കുന്ന കോര്‍ക്ക് തുരന്നു. കത്ത് കീറിപ്പോവാതെ പുറത്തെടുക്കുക എന്നതായിരുന്നു അടുത്ത ടാസ്‌ക്. ഒടുവില്‍ വിജയകരമായി പരിക്കുകൂടാതെ കത്ത് പുറത്തെടുത്തു.
ജെയിംസ് മില്‍നെ ആന്‍ഡ് സണില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍ എങ്ങനെയാണ് വിജയകരമായി ലൈറ്റ് ഹൗസ് ലൈറ്റ് സ്ഥാപിച്ചത് എന്ന് കുറിപ്പില്‍ വിശദീകരിച്ചിരുന്നു. ഒപ്പം, അതിനുവേണ്ടി പ്രവര്‍ത്തിച്ചവരുടെയെല്ലാം പേരും അതില്‍ കുറിച്ചിരുന്നു. 132 വര്‍ഷം പഴക്കമുള്ള ഒരു സന്ദേശം കണ്ടെത്തുക എന്നത് എത്രമാത്രം ഹൃദയഹാരിയായ അനുഭവമാണ് എന്ന് വിശദീകരിക്കാന്‍ സാധിക്കില്ല എന്നാണ് റസ്സല്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…