പുത്തന്‍ പ്രതീക്ഷകളുമായി ലോകത്ത് പുതുവര്‍ഷം പിറന്നു. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവത്സരമെത്തിയത്. അല്‍പസമയത്തിനകം ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷമെത്തും. നാളെ ഇന്ത്യന്‍ സമയം അഞ്ചരയ്ക്ക് അമേരിക്കയിലെ ബേക്കര്‍ ഐലന്റിലാണ് പുതുവത്സരം അവസാനമെത്തുക.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്തുമസ് ഐലന്റിലാണ് 2025ന്റെ പുതുവത്സരപ്പിറവി. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ക്രിസ്തുമസ് ഐലന്റില്‍ പുതുവത്സരം പിറക്കുന്നത്. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് അഞ്ചരയോടെ ഫിജിയിലും റഷ്യയുടെ ചില പ്രദേശങ്ങളിലും ആറരയോടെ ഓസ്‌ട്രേലിയയിലെ മെല്‍ബണിലും സിഡ്‌നിയിലും കാന്‍ബെറയിലും ഏഴരയോടെ ക്യൂന്‍സ് ലാന്‍ഡിലും എട്ടരയോടെ ജപ്പാനിലെ ടോക്കിയോയിലും ദക്ഷിണ കൊറിയയിലെ സോളിലും വടക്കന്‍ കൊറിയയിലെ പ്യോങ്യാങ്ങിലും 2025-ന് തുടക്കമാകും.
രാത്രി ഒമ്പതരയോടെ ബീജിങ്ങിലും ഹോങ്കോങ്ങിലും മനിലയിലും സിംഗപ്പൂരും പുതുവത്സരാഘോഷത്തിന് തുടക്കമാകും. രാത്രി 11 മണിയോടെ മ്യാന്മറിലും പതിനൊന്നരയോടെ ബംഗ്ലാദേശിലും പതിനൊന്നേ മുക്കാലോടെ നേപ്പാളിലും പുതുവത്സരമെത്തിയശേഷമാണ് ഇന്ത്യയില്‍ പുതുവത്സരമെത്തുക. അമേരിക്കയിലെ ബേക്കര്‍ ഐലന്റിലും ഹൗലന്‍ഡ് ഐലണ്ടിലുമാണ് ഏറ്റവുമൊടുവില്‍ പുതുവത്സരമെത്തുന്നത്. നാളെ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയ്ക്കു മാത്രമേ അവിടെ പുതുവര്‍ഷമെത്തൂ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…