
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഇളവുകളില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. തോട്ടം മേഖലയ്ക്ക് തിങ്കളാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചു. ഏപ്രില്‍ 20 മുതല്‍ തോട്ടം മേഖലയെ പൂര്‍ണ്ണമായും ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കി. എല്ലാ സുഗന്ധവ്യഞ്ജന തോട്ടങ്ങളെയും ഇളവുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ തെങ്ങിന്‍ തോപ്പുകള്‍ക്കും ലോക്ക് ഡൗണ്‍ ബാധകമല്ല.
ഏപ്രില്‍ 20 ന് ശേഷം സഹകരണ സംഘങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. അതേസമയം, കോവിഡ് പ്രതിസന്ധി നേരിടാന്‍ പുതിയ പാക്കേജ് ആലോചിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അഞ്ച് ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയില്‍ ഉള്ളത് . ആദായനികുതി ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കും. പാക്കേജ് ആലോചിക്കാന്‍ ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ ഇന്നലെ യോഗം ചേര്‍ന്നു.
വസ്തുനികുതി: മാര്‍ച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാര്‍ച്ച് 31 വര…



















