Kerala Pranamam

ലോഡ്ജില്‍ വെച്ച് പീഡനത്തിനിരയാക്കി; ദൃശ്യങ്ങള്‍ കാണിച്ച് കുടുംബബന്ധം തകര്‍ക്കാന്‍ ശ്രമിച്ചു; പോലീസുകാരന്‍ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തൃശൂര്‍: പീഡന കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പറവൂര്‍ വാണിയക്കാട് സ്വദേശി ശ്രീജിത്തിനെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.പറവൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
പ്രണയം നടിച്ച് പീഡിപ്പിച്ചതായി പറവൂര്‍ പോലീസില്‍ നല്‍കിയ പരാതി കൊടുങ്ങല്ലൂര്‍ പോലീസിന് കൈമാറുകയായിരുന്നു. തൃപ്പൂണ്ണിത്തുറ കെ.എ.പി ഒന്നാം ബറ്റാലിയനിലെ സിപിഒ ആണ് ശ്രീജിത്ത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.പറവൂരില്‍ കോച്ചിങ് സെന്ററില്‍ ജോലി ചെയ്തിരുന്ന ശ്രീജിത്തും പറവൂര്‍ സ്വദേശിയായ യുവതിയും സൗഹൃദത്തിലായിരുന്നു.ആ സമയം എടുത്ത ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കൊടുങ്ങല്ലൂരിലെ ലോഡ്ജില്‍ വച്ചു പീഡിപ്പിച്ചെന്നാണു പരാതി.ഇതിനിടയില്‍ വിവാഹിതയായ തന്റെ കുടുംബബന്ധം തകര്‍ക്കാനും ശ്രമിച്ചെന്നു യുവതി പോലീസില്‍ മൊഴി നല്‍കിയിരുന്നു.